Wednesday February 22, 2017
Latest Updates

നടുക്കം തീരാതെ ഫ്രാന്‍സ്,അഞ്ജലി ബദ്ധരായി അയര്‍ലണ്ട്

നടുക്കം തീരാതെ ഫ്രാന്‍സ്,അഞ്ജലി ബദ്ധരായി അയര്‍ലണ്ട്

ഡബ്ലിന്‍:ഫ്രാന്‍സിലെ ദുരന്തത്തില്‍കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചു അയര്‍ലണ്ടിലെങ്ങും അനുസ്മരണയോഗങ്ങള്‍.എല്ലാ നഗരങ്ങളിലും തന്നെ പുഷ്പ്പചക്രങ്ങളും ദീപനാളങ്ങളുമൊരുക്കി ജനം ഫ്രാന്‍സിന്റെ ദുഃഖത്തില്‍ പങ്കു ചേര്‍ന്നു

ഫ്രാന്‍സിന്റ ദേശീയദിനാഘോഷമായ ‘ബാസ്റ്റില്‍ ഡേ’യില്‍ (വെള്ളിയാഴ്ച) ഉണ്ടായ ഭീകരാക്രമണത്തിന്റെ നടുക്കം വിട്ടുമാറാതെ ജനങ്ങള്‍. തെക്കന്‍ നഗരമായ നീസില്‍ ജനക്കൂട്ടത്തിനിടയിലേയ്ക്ക് ട്രക്ക് ഇടിച്ചുകയറ്റിയും വെടിയുതുര്‍ത്തും നടന്ന ആക്രമണത്തില്‍ 84 പേരാണ് കൊല്ലപ്പെട്ടത്. 18 മാസത്തിനിടെ ഫ്രാന്‍സില്‍ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണാണിത്.

മുഹമ്മദ് ലാഹോയ്ജ് ബൗഹേല്‍ എന്ന 31കാരനാണ് ആക്രമണം നടത്തിയത്. ട്രക്കിടിച്ചു കൊല്ലുന്നതിനിടെ ജനക്കൂട്ടത്തിനു നേരെ ഇയാള്‍ വെടിയുതിര്‍ക്കുകയും ചെയ്തു. ട്യുണീഷ്യന്‍ വംശജനാണ് ഇയാള്‍. ഇയാള്‍ക്ക് തീവ്രവാദികളുമായി ബന്ധമുണ്ടായിരുന്നതായി അറിവില്ല.

Scroll To Top