Monday December 05, 2016
Latest Updates

നീസ് ഭീകരാക്രമണം: ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്തമേറ്റു

നീസ് ഭീകരാക്രമണം: ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്തമേറ്റു

നീസ്: ഫ്രാന്‍സിലെ നീസില്‍ ദേശീയദിനാഘോഷത്തിനിടെ നടത്തിയ ട്രക്ക് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. വ്യാഴാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ 84 പേര്‍ കൊല്ലപ്പെടുകയും 200ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മുഹമ്മദ് ലഹോജ് ബോഹല്‍ എന്ന ട്രക്ക് ഡ്രൈവര്‍ ഐഎസ് പോരാളിയാണ് എന്ന് ഇവരുമായി ബന്ധപ്പെട്ട ന്യൂസ് ഏജന്‍സിയായ അമാഖ് ആണ് അറിയിച്ചത്. ഇയാളെ അധികൃതര്‍ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. ഐഎസിനെതിരെ യുദ്ധം ചെയ്യുന്നതിന്റെ പ്രതികാരമാണ് ആക്രമണമെന്നും അമാഖ് അറിയിച്ചു.

അതേസമയം മുഹമ്മദ് ബോഹലിനെ തീവ്രവാദികളുമായി ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

Scroll To Top