Sunday December 17, 2017
Latest Updates

ഫ്രാന്‍സില്‍ ലീ പെന്‍ വരും,യൂറോ വഴി മാറും, ഫ്രാങ്ക് തിരികെ വരും

ഫ്രാന്‍സില്‍ ലീ പെന്‍ വരും,യൂറോ വഴി മാറും, ഫ്രാങ്ക് തിരികെ വരും

പാരിസ് :ഫ്രാങ്ക് തിരികെ വരും.യൂറോ മാറും,മാരീന്‍ ലി പെന്‍ ഫ്രഞ്ച് പ്രസിഡന്റായാല്‍.ലീ പെനിന്റെ ഫ്രണ്ട് നാഷ്ണല്‍ പാര്‍ടിയുടെ ഡപ്യൂട്ടി ലീഡര്‍ ഫ്ളോറിയാന്‍ ഭിലിപ്പോടിന്റെ വാക്കുകളാണ് ഇത്.

എന്ത് കറന്‍സിയാകും ലീ പെന്‍ പ്രസിഡന്‍സിയില്‍ ഉപയോഗിക്കുകയെന്ന ചോദ്യത്തിന് ഒരു റേഡിയോ അഭിമുഖത്തില്‍ മറുപടി പറയുകയായിരുന്നു ഇദ്ദേഹം.ഒരു വര്‍ഷത്തിനു ശേഷം പുതിയ കറന്‍സി നിലവില്‍ വരും.ഇപ്പോഴത്തെ ഫ്രാങ്ക് അല്ല, പുതിയ ഫ്രാങ്ക്.യൂറോയെന്ന സിംഗിള്‍ കറന്‍സിയില്‍ നിന്നും പിന്‍വാങ്ങുമെന്ന് ലീ പെന്‍ തിരഞ്ഞെടുപ്പ് വേളയില്‍ പ്രചാരണം നടത്തിയിരുന്നു.

പുതിയൊരു ദേശീയ കറന്‍സി അവര്‍ അവതരിപ്പിക്കും.ദിവസേന ഉപയോഗിക്കുന്നവര്‍ക്കായാണ് പുതിയ കറന്‍സി കൊണ്ടുവരിക, അന്താരാഷ്ട്ര തലത്തില്‍ ബിസിനസ്സിനും മറ്റാവശ്യങ്ങള്‍ക്കും വലിയ കമ്പനികള്‍ക്ക് യൂറോ ഉപയോഗിക്കാം.ഇതാണ് കാഴ്ചപ്പാട്.എഫ്.എന്‍ വൈസ് പ്രസിഡന്റ് വ്യക്തമാക്കി.

Scroll To Top