Friday December 09, 2016
Latest Updates

പ്രതികാരം വീട്ടാന്‍ ഫ്രാന്‍സ്,സിറിയയിലെ ഐ എസ് കേന്ദ്രങ്ങളില്‍ ബോംബിട്ടു

പ്രതികാരം വീട്ടാന്‍ ഫ്രാന്‍സ്,സിറിയയിലെ ഐ എസ് കേന്ദ്രങ്ങളില്‍ ബോംബിട്ടു

പാരിസ് :പാരീസില്‍ ഐഎസ് നടത്തിയ ഭീകരാക്രമണത്തിനെതിരെ ഫ്രാന്‍സിന്റെ തിരിച്ചടി.ഇന്നലെ രാത്രി സിറിയയിലെ ഐഎസ് ഇസ്ലാമിക് ട്രെയിനിംഗ് ക്യാമ്പിലേക്ക് 20 ബോംബുകളാണ് വര്‍ഷിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പാരീസിലുണ്ടായ ഭീകരാക്രണത്തില്‍ 129 പേരാണ് മരിച്ചത്. ഐഎസിനെതിരെ ആഞ്ഞടിക്കുമെന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളന്‍ഡേ വ്യക്തമാക്കി.
ഭീകരാക്രമണം ഉണ്ടായി 24 മണിക്കൂറിനുള്ളില്‍ 10 ഫൈറ്റര്‍ ജെറ്റുകളില്‍ നിന്ന് റാക്കയിലെ ഐഎസ്‌ഐഎസ് നഗരത്തിലേക്ക് 20 ബോംബാക്രമണമാണ് നടത്തിയതെന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രാലയം അറിയിച്ചു.ജോര്‍ദാനിലും പേര്‍ഷ്യന്‍ ഗള്‍ഫിലുമുള്ള സൈനീക കേന്ദ്രങ്ങളില്‍ നിന്നും പറന്നുയര്‍ന്ന ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ക്ക് അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ സേനാ നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നു.

ഐഎസ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍, ജിഹാദി റിക്രൂ്ട്ട്‌മെന്റ് സെന്റര്‍, ട്രെയിനിംഗ് ക്യാമ്പ്, യുദ്ധസാമഗ്രികള്‍ സൂക്ഷിച്ചിരിക്കുന്ന ഡിപ്പോ എന്നിവിടങ്ങളിലേക്ക് ബോംബാക്രമണം നടത്തിയതെന്ന് ഫ്രഞ്ച് സര്‍ക്കാറിന്റെ വക്താക്കള്‍ പറഞ്ഞു. ഫ്രാന്‍സിന്റെ ആക്രമണത്തില്‍ റാക്കയില്‍ വന്‍ നാശനഷ്ടമുണ്ടായതായി സിറിയയിലെ ഐഎസ് വിരുദ്ധ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.

സ്റ്റേഡിയം, മ്യൂസിയം, മെഡിക്കല്‍ ക്ലിനിക്കുകള്‍ തുടങ്ങീ വന്‍ നാശനഷ്ടമാണ് നേരിട്ടിരിക്കുന്നത്. ഇന്നു രാവിലെയും ഫ്രാന്‍സ് ആക്രമണം തുടരുകയാണെന്ന് ലഭിക്കുന്ന വിവരം. ഇതുവരെയും മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Scroll To Top