Sunday December 04, 2016
Latest Updates

തീവ്രവാദികളുമായി ബന്ധമെന്ന് സംശയം,പാരിസില്‍ 15കാരനെ അറസ്റ്റ് ചെയ്തു

തീവ്രവാദികളുമായി ബന്ധമെന്ന് സംശയം,പാരിസില്‍ 15കാരനെ അറസ്റ്റ് ചെയ്തു

പാരിസ്:ഫ്രാന്‍സ് വീണ്ടും ഭീകരാക്രമണ ഭീഷണിയില്‍.തീവ്രവാദികളുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഫ്രാന്‍സിലെ പാരിസില്‍ 15കാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു.തലസ്ഥാന നഗരത്തില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടവരുടെ കൂട്ടത്തില്‍ ഇയാളും ഉണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. സിറിയയിലെ തീവ്രവാദിയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും ആരോപണമുണ്ട്.

മാര്‍സിലസിലെ ജൂതദേവാലയത്തിനു മുന്നില്‍ നിന്നും ഗ്യാസ് സിലിണ്ടറുകള്‍ നിറച്ച ഒരു കാര്‍ പൊലീസ് സംശയാസ്പദമായി കഴിഞ്ഞ ദിവസം കണ്ടെത്തി. ഈ സമയം ദേവാലയത്തില്‍ നിരവധി പേര്‍ പ്രാര്‍ത്ഥന നടത്തുന്നുണ്ടായിരുന്നു. പ്രദേശത്തെ ആളെ ഒഴിപ്പിച്ച പൊലീസ് സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണ്.

കഴിഞ്ഞയാഴ്ച നോത്ര്ദാമിലെ കത്തീഡ്രലിനു മുന്നില്‍ ഒരു കാറില്‍ ഏഴ് സിലിണ്ടറുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. കാറില്‍ നിറയെ പെട്രോളും ഉണ്ടായിരുന്നു. ഭീകരസംഘടനയായ ഐഎസ് നഗരം ആക്രമിക്കാന്‍ പദ്ധതിയിട്ടതിന്റെ ഭാഗമാണ് ഈ സംഭവം എന്നാണ് ഫ്രഞ്ച് അധികൃതര്‍ പറയുന്നത്. ഇതിനെത്തുടര്‍ന്ന് മൂന്ന് സ്ത്രീകളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

2015 ജനുവരി മുതല്‍ ഫ്രാന്‍സില്‍ വിവിധ ഭീകരാക്രമണങ്ങളില്‍ 230ലേറെപ്പേരാണ് കൊല്ലപ്പെട്ടത്.

Scroll To Top