Thursday December 08, 2016
Latest Updates

ഫാ.ടോമിന്റെ മോചനത്തിന് പണം ആവശ്യപ്പട്ട് ഐ എസ് ഭീകരര്‍ വീഡിയോ പുറത്തുവിട്ടു

ഫാ.ടോമിന്റെ മോചനത്തിന് പണം ആവശ്യപ്പട്ട് ഐ എസ് ഭീകരര്‍ വീഡിയോ പുറത്തുവിട്ടു

ന്യൂഡല്‍ഹി: യെമനില്‍ നി ന്ന് കഴിഞ്ഞ നാലിന് ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിന് വന്‍തുക ആവശ്യപ്പെട്ടു ഭീകരര്‍ വീഡിയോ ദൃശ്യം അയച്ചതായി റിപ്പോര്‍ട്ട്. ആവശ്യപ്പെട്ട തുക എത്രയെന്ന് അറിവായിട്ടില്ല.
ഫാ. ഉഴുന്നാലിനെ ഐഎസ് കുരിശിലേറ്റി വധിച്ചുവെന്ന റിപ്പോര്‍ട്ട് അധികൃതര്‍ നിഷേധിച്ചതിനു പിന്നാലെയാണു വീഡിയോദൃശ്യം പുറത്തുവന്നത്. തോക്കേന്തിയ ഭീകരന്‍ വൈദികന്റെ പിന്നില്‍ നില്‍ക്കുന്നതും ദൃശ്യത്തില്‍ കാണാമെന്ന് ആഗോള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍, വീഡിയോ ദൃശ്യത്തിന്റെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. ഫാ. ഉഴുന്നാലില്‍ ജീവിച്ചിരിപ്പുണ്ടെ ന്നതിന് ഉറപ്പുനല്‍കാനും അധികൃതര്‍ക്കായിട്ടില്ല.
കഴിഞ്ഞ നാലിന് യെമനിലെ വൃദ്ധ സദനത്തില്‍ ആക്രമണം നടത്തിയ ഐഎസ് ഭീകരര്‍, നാലു കന്യാസ്ത്രീകളടക്കം 16 പേരെ കൊലപ്പെടുത്തിയ ശേഷമാ ണു ഫാ. ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയത്.
രാമപുരം ഉഴുന്നാലില്‍ വര്‍ഗീസ് ത്രേസ്യാക്കുട്ടി ദമ്പതികളുടെ മകനാണ് അമ്പത്തിനാലുകാരനായ ഫാ .ടോം. ബംഗളൂരുവിലെ സലേഷ്യന്‍ സഭാംഗമായ ഇദ്ദേഹം കഴിഞ്ഞ അഞ്ചുവര്‍ഷമായി യെമനില്‍ സുവിശേഷപ്രവര്‍ത്തനം നടത്തിവരികയായിരുന്നു.

Scroll To Top