Tuesday September 26, 2017
Latest Updates

അയര്‍ലണ്ടില്‍ നിന്ന് ഒരാള്‍ കൂടി വാഴ്ത്തപ്പെട്ടവരുടെ പട്ടികയിലേക്ക്,ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഡബ്ലിനില്‍

അയര്‍ലണ്ടില്‍ നിന്ന് ഒരാള്‍ കൂടി വാഴ്ത്തപ്പെട്ടവരുടെ പട്ടികയിലേക്ക്,ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഡബ്ലിനില്‍

ഡബ്ലിന്‍ : അയര്‍ലണ്ടിന് ഒരു വാഴ്ത്തപ്പെട്ട വൈദികനെക്കൂടി ലഭിച്ചു.രോഗികളേയും അവശരേയും പരിചരിച്ച് അയര്‍ലണ്ടിലെ തെരുവീഥികളിലൂടെ ദൈവസാക്ഷ്യം വിതരണം ചെയ്ത ഒരു പുരോഹിതനെക്കൂടി മാര്‍പ്പാപ്പ ഫ്രാന്‍സിസ് വാഴ്ത്തപ്പെട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി.ഫാ.ജോണ്‍ സുള്ളിവന്‍ ഡബ്ലിനിലെ ഏറ്റവും നല്ല വസ്ത്രധാരി എന്നാണ് ഈ വൈദികന്‍ അറിയപ്പെട്ടിരുന്നത്.

ജോണ്‍ സുള്ളിവന്റെ ദൈവീക പരിചരണത്തിലൂടെ കാന്‍സര്‍ രോഗിയായ സ്ത്രീ സുഖം പ്രാപിച്ചത് മാര്‍പ്പാപ്പ സ്ഥിരീകരിച്ചു.അയര്‍ലണ്ടിലെ ലോര്‍ഡ് ചാന്‍സലര്‍ അഡ്വേര്‍ഡ് സുല്ലിവന്റെ പുത്രനാണ് ജോണ്‍.ഇദ്ദേഹത്തിനൊപ്പം 38 പേരെ ക്കൂടി വാഴ്ത്തപ്പെട്ടവരുടെ പട്ടികയിലേക്കു ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇതു സംബന്ധിച്ച പ്രഖ്യാപനം ഇന്ന്(മെയ് 13)ഉച്ചയ്ക്ക് 11 മണിക്ക് ഡബ്ലിനിലെ ഗാര്‍ഡനര്‍ സ്ട്രീറ്റ് ദേവാലയത്തില്‍ നടത്തപ്പെടും,

രണ്ടു വിശ്വാസ സംഘിതകളുടെ ഉല്‍പ്പന്നമായിരുന്നു ജോണ്‍ സുള്ളിവന്‍.പിതാവ് പ്രൊട്ടസ്റ്റന്റ് സഭാംഗവും മാതാവ് കത്തോലിക്കയുമായിരുന്നു.1896ല്‍ മുപ്പത്തിയഞ്ചാം വയസ്സില്‍ അദ്ദേഹം ലണ്ടനിലെ ഫാം സ്ട്രീറ്റിലെ ജീസ്യൂറ്റ് പള്ളിയില്‍ കത്തോലിക്കാ പുരോഹിതനായി. 1900ല്‍ ജിസ്യൂട്ട് അംഗമായി.
വിശ്വാസത്തെ ധന്യമാക്കിയ ആ പ്രഖ്യാപനത്തിന് ഡബ്ലിന്‍ ആര്‍ച് ബിഷപ്പ് ഡയര്‍മ്യുയിഡ് മാര്‍ടിന്‍ ദൈവത്തോടും ജസ്യൂട് ആംഗ്ലിക്കന്‍ ഹെറിറ്റേജിനോടും നന്ദി പറഞ്ഞു.

‘ജോണ്‍ സുള്ളിവന്റെ ലോകത്തെമ്പാടുമുള്ള എല്ലാ സുഹൃത്തുക്കളെയും സ്വര്‍ഗീയവെളിച്ചത്തിലേക്കു നയിക്കുന്ന പ്രഖ്യാപനമാണിത്, പ്രത്യേകിച്ചും അയര്‍ലണ്ടിലെ സുഹൃത്തുക്കളെ’ ജിസ്യൂട് ഫാ.കോണോര്‍ ഹാര്‍പര്‍ പറഞ്ഞു.ഞങ്ങളുടെ അയര്‍ലണ്ട് സുഹൃത്തുക്കള്‍ക്കെല്ലാം ആഘോഷവേളയാണ് ഇത്.

എണ്ണമറ്റ ആളുകള്‍ക്ക് പ്രചോദനവും പ്രത്യാശയുമായി ജോണ്‍ സുള്ളിവന്റെ സ്വര്‍ഗീയാനുഭവം എല്ലാവരുടെയും ഹൃദയത്തെ സ്പര്‍ശിക്കട്ടെയെന്ന് ചര്‍ച്ച് ഓഫ് അയര്‍ലണ്ട് ആര്‍ച് ബിഷപ്പ് ഡോ.മിഖായേല്‍ ജാക്സണ്‍ പ്രത്യാശിച്ചു.

കാന്‍സര്‍രോഗിണിയായ ഒരു സ്ത്രീയ്ക്ക് ഫാ. ജോണിന്റെ മാധ്യസ്ഥശക്തി മുഖേനെ സൗഖ്യം ലഭിച്ചതാണ് സഭ വിശുദ്ധ പദവിയിലേക്കുള്ള ദൈവിക അംഗീകാരം അദ്ദേഹത്തിന് നല്‍കാന്‍ ഇടയായത്.
തളര്‍ന്നുകിടന്ന മൂന്നുവയസ്സുകാരനെ ജീവിതത്തിലേക്ക് വഴി നടത്തിയ സുല്ലിവന്റെ പുണ്യപ്രവൃത്തി മറ്റൊരനുഭവമാണ്. ഇദ്ദേഹത്തിന്റെ ലക്ഷക്കണക്കായ അനുയായികള്‍ക്കെല്ലാം ഈ സംഭവത്തെക്കുറിച്ചറിയാവുന്നതാണ്.രോഗിയായ കുഞ്ഞിന്റെ കിടക്കയ്ക്കരികില്‍ മുട്ടുകുത്തി ധ്യാനനിരതനായി രണ്ടു മണിക്കൂറാണ് സുള്ളിവന്‍ ദൈവത്തിനോട് യാചന നടത്തിയത്.

1933 ലാണ് ഫാ. സുള്ളിവന്‍ കര്‍ത്താവില്‍ നിദ്ര പ്രാപിച്ചത്.

Scroll To Top