Sunday December 04, 2016
Latest Updates

ഫാ.ജോര്‍ജ് പനയ്ക്കല്‍ കാവനിലെ വിശുദ്ധവാര ഏകദിന ധ്യാനത്തിന് നേതൃത്വം നല്കും

ഫാ.ജോര്‍ജ് പനയ്ക്കല്‍ കാവനിലെ വിശുദ്ധവാര ഏകദിന ധ്യാനത്തിന് നേതൃത്വം നല്കും

കാവന്‍:മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രം മുന്‍ ഡയറക്ടറും പ്രശസ്ത ധ്യാനഗുരുവുമായ ഫാ.ജോര്‍ജ് പനയ്ക്കല്‍ നയിക്കുന്ന വിശുദ്ധവാര ഏകദിന ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ ധൃതഗതിയില്‍ പുരോഗമിക്കുന്നു. മാര്‍ച്ച് 21 തിങ്കളാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെ കാവന്‍ സെന്റ് പാട്രിക് കോളേജില്‍ വെച്ചാണ് ധ്യാനം നടത്തപ്പെടുന്നത്.

വിശുദ്ധവാര ഏകദിന ധ്യാനത്തില്‍ വചന പ്രഘോഷണം,ദിവ്യ കാരുണ്യ ആരാധന, ദിവ്യബലി, കുമ്പസാരം എന്നിവ ക്രമീകരിച്ചിട്ടുണ്ട്.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാര്‍ച്ച് 15 ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യേണമെന്നു കാവന്‍ മലയാളി ക്രിസ്ത്യന്‍ ഗ്രൂപ്പ് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

സൗജന്യ രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും താഴെകാണുന്ന ഫോണ്‍ നമ്പരുകളിലോ ഇ മെയിലിലോ ബന്ധപ്പെടുക
ബെന്നി 0892287846
സോജി 0871313255
റോയി 0877831408
സജി 0879880154

emai:cavannightvigil@gmail.comcaba

Scroll To Top