Sunday December 11, 2016
Latest Updates

അയര്‍ലണ്ടിലെ രണ്ട് മലയാളി വൈദീകര്‍ പുതിയ ചുമതലകളിലേയ്ക്ക് 

അയര്‍ലണ്ടിലെ രണ്ട് മലയാളി വൈദീകര്‍ പുതിയ ചുമതലകളിലേയ്ക്ക് 

ഫോട്ടോ:ഫാ.മാര്‍ട്ടിന്‍ പറോക്കാരനും,ഫാ.ജെയ്‌സണ്‍ കുത്തനാപിള്ളിയും

ഡബ്ലിന്‍:അയര്‍ലണ്ടില്‍ സേവനമനുഷ്ട്ടിച്ച് വരുന്ന രണ്ട് മലയാളി വൈദീകരെ പുതിയ ചുമതലകളിലേയ്ക്ക് നിയമിച്ചു കൊണ്ട് സഭാ നേതൃത്വത്തിന്റെ തീരുമാനം.കര്‍മലീത്താ സഭാംഗങ്ങളായ ഫാ.ജെയ്‌സണ്‍ കുത്തനാപിള്ളിയെ മോട്ട് കാര്‍മലീത്താ ആശ്രമത്തിന്റെ സുപ്പീരിയറായും,ഫാ.മാര്‍ട്ടീന്‍ പറോക്കാരനെ ഡബ്ലിന്‍ സൗത്ത് വെസ്റ്റിലെ റാത്ത്ഫര്‍നാമിനടുത്തുള്ള നോക്ക് ലിന്‍ പള്ളിയുടെ വികാരിയായുമാണ് നിയമിച്ചിരിക്കുന്നത്.

2007 മുതല്‍ അയര്‍ലണ്ടില്‍ സേവനം അനുഷ്ട്ടിക്കുന്ന ഫാ.ജെയ്‌സണ്‍ ,തൊടുപുഴ മുള്ളരിങ്ങാട്ട് ഇടവകാംഗമാണ്.വാഴത്തോപ്പ് കുത്തനാപിള്ളി കുടുംബാംഗമായ ഇദ്ദേഹം സീറോ മലബാര്‍ സഭയുടെ ഗാള്‍വേ സെന്റ് തോമസ് ഇടവകയുടെ ചാപ്ല്യനായും സേവനം അനുഷ്ട്ടിക്കുന്നു. അയര്‍ലണ്ടില്‍ ഇതാദ്യമായാണ് ഒരു മലയാളി വൈദീകന്‍ ആശ്രമത്തിന്റെ സുപ്പീരിയറായി നിയോഗിക്കപ്പെടുന്നത്.

ഡബ്ലിന്‍ അതിരൂപതയിലെ ഏറ്റവും വലിയ ഇടവകകളില്‍ ഒന്നിന്റെ വികാരിയയാണ് ഫാ.മാര്‍ട്ടീന്‍ പറോക്കാരന്‍ ചുമതലയേല്‍ക്കുന്നത്. 2008 മുതല്‍ അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഫാ.മാര്‍ട്ടിന്‍ അങ്കമാലി മാമ്പ്ര ഇടവകാംഗമാണ്.ഇപ്പോള്‍ നോക്ക് ലീന്‍ പള്ളിയുടെ അസിസ്റ്റന്റ് വികാരിയായി സേവനമനുഷ്ട്ടിച്ച് വരികയായിരുന്നു .സീറോ മലബാര്‍ സഭയുടെ കാവന്‍,ഡാന്‍ഡാല്‍ക്ക്,എന്നിവിടങ്ങളിലെ അജപാലന ശിശ്രൂഷകളുടെ ചുമതലയും ഫാ.മാര്‍ട്ടീനാണ്.

Scroll To Top