Sunday June 24, 2018
Latest Updates

കില്‍ഡെയറിലെ മലയാളി വൈദീകന് സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തില്‍ പരുക്കേറ്റു

കില്‍ഡെയറിലെ മലയാളി വൈദീകന് സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തില്‍ പരുക്കേറ്റു

കില്‍ഡെയര്‍:കില്‍ഡയറിലെ കാര്‍മലേറ്റ് ആശ്രമദേവാലയത്തിന്റെ ചുമതല വഹിക്കുന്ന ഫാ.മാനുവല്‍ കാരിപ്പോട്ടിനെ ഇന്നലെ രാത്രി ഒരു സംഘം സാമൂഹ്യവിരുദ്ധര്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു.പരുക്കേറ്റ അദ്ദേഹത്തെ നേസ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മുട്ടുകാലിന് കീ ഹോള്‍ സര്‍ജറിയെ തുടര്‍ന്ന് എക്‌സ്ര്‍സൈസിനായി ആശ്രമദേവാലയത്തിന് പതിവായി നടക്കാന്‍ പോകാറുള്ള ഫാ.മാനുവലിനെ ഇന്നലെ വൈകിട്ട് നടത്തത്തിനിടയില്‍ എതിരെ വന്ന രണ്ട് യുവാക്കളാണ് കൈയ്യേറ്റം ചെയ്തത്.ആശ്രമം പരിസരത്ത് വെച്ച് തന്നെയാണ് യാതൊരു കാരണവുമില്ലാതെ ഇവര്‍ മാനുവല്‍ അച്ചനെ ആക്രമിച്ചത്.

മോഷണശ്രമമാണ് ഉണ്ടായെതെന്നാണ് ഗാര്‍ഡ സംശയിക്കുന്നത്.ഫാ.മാനുവേലിന്റ മൊബൈല്‍ ഫോണും ഇവര്‍ തട്ടിയെടുത്തതായാണ് വിവരം.

ഫോര്‍ട്ട് കൊച്ചി സ്വദേശിയായ ഫാ.മാനുവലിന്റെയും ബ്ര.തോമസ് പോളിന്റെയും നേതൃത്വത്തില്‍ കില്‍ഡയറില്‍ നടത്തപ്പെടുന്ന ഇംഗ്ലീഷിലുള്ള നാലു ദിവസത്തെ(ഏപ്രില്‍ 9 മുതല്‍12-ാം തിയതി വരെ)ധ്യാനത്തിനുള്ള മുന്നോടിയായി ഇന്ന് വൈകിട്ട് മുതല്‍ നിത്യാരാധനയ്ക്കുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് അക്രമണസംഭവം ഉണ്ടായത്.

Scroll To Top