Sunday December 11, 2016
Latest Updates

നന്ദിയുടെ നറുമലരുകള്‍ നേര്‍ന്ന് മെറിയോണ്‍ റോഡ് കൂട്ടായ്മ ഫാ.മനോജ് പൊന്‍കാട്ടിലിന് യാത്രയയപ്പ് നല്‍കും

നന്ദിയുടെ നറുമലരുകള്‍ നേര്‍ന്ന് മെറിയോണ്‍ റോഡ് കൂട്ടായ്മ ഫാ.മനോജ് പൊന്‍കാട്ടിലിന് യാത്രയയപ്പ് നല്‍കും

ഡബ്ലിന്‍ :ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ചാപ്ല്യനായി മൂന്നുവര്‍ഷക്കാലം സുസ്ത്യര്‍ഹമായ സേവനമനുഷ്ട്ടിച്ച ശേഷം ഇന്ത്യയിലേയ്ക്ക് മടങ്ങുന്ന ഫാ.മനോജ് പൊന്‍കാട്ടിലിന് മെറിയോണ്‍ റോഡ് സെന്റ് ജോസഫ്‌സ് സീറോ മലബാര്‍ മാസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച്ച(മെയ് 30,നാളെ) യാത്രായയപ്പ് നല്‍കുന്നു.സ്റ്റില്‍ ഓര്‍ഗന്‍ റോഡിലെ ഓട്ട്‌ലാന്‍ഡ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നാളെ വൈകിട്ട് 5 മണിയ്ക്ക് യാത്രയയപ്പ് സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രാര്‍ഥനാചടങ്ങുകള്‍ ആരംഭിക്കും.

കഴിഞ്ഞ ഒരു മാസക്കാലമായി വീടുകള്‍ തോറും നടന്നുവന്നിരുന്ന പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസ സമാപനത്തിനും,വിശുദ്ധ കുര്‍ബാനയ്ക്കും ശേഷം ചേരുന്ന യാത്രയയപ്പ് സമ്മേളനത്തില്‍ മെറിയോണ്‍ മാസ് സെന്ററിലെ നൂറ്റംമ്പതോളം കുടുംബങ്ങളില്‍ നിന്നുള്ളവര്‍ തങ്ങളുടെ പ്രിയപ്പെട്ട വികാരിയച്ചന് യാത്രാമംഗളങ്ങള്‍ നേരും.

യാത്രയയപ്പ് സമ്മേളനത്തോടനുബന്ധിച്ച് സ്‌നേഹവിരുന്നും ഉണ്ടായിരിക്കും 
വാര്‍ത്ത:ഡെന്നിസ് സെബാസ്റ്റ്യന്‍

Scroll To Top