Saturday December 03, 2016
Latest Updates

ഫാ.മനോജ് പാറയ്ക്കലിന് ദൈവശാസ്ത്രപഠനത്തില്‍ ഡോക്റ്ററേറ്റ്

ഫാ.മനോജ് പാറയ്ക്കലിന് ദൈവശാസ്ത്രപഠനത്തില്‍ ഡോക്റ്ററേറ്റ്

ഡബ്ലിന്‍:’പാലാ രൂപതയില്‍ നിന്നുള്ള വൈദീകനും,മിഷനറീസ് ഓഫ് സെന്റ്:തോമസ് സഭാംഗവുമായ  ഫാ: മനോജ് പാറയ്ക്കലിന് റോമിലെ പ്രശസ്തമായ പൊന്തിഫിക്കല്‍ അര്‍ബന്‍ സര്‍വകലാശാലയില്‍ നിന്ന് ദൈവശാസ്ത്ര പഠനത്തില്‍ ഡോക്റ്ററേറ്റ് ലഭിച്ചു.പഴയ നിയമത്തിലെ നിയമാവര്‍ത്തന പുസ്തകം അടിസ്ഥാനമാക്കിയാണ് അദ്ദേഹം പ്രബന്ധം അവതരിപ്പിച്ചത്.
മികച്ച വാഗ്മി എന്നതിനൊപ്പം ഗായകനുമാണ് ഫാ:മനോജ്.പുണ്യശ്ലോകരായ ചാവറയച്ചന്റെയും അല്‍ഫോന്‍സാമ്മയുടെയും നാമകരണശുശ്രൂഷകളോട് അനുബന്ധിച്ച് റോമില്‍ നിന്നുമുള്ള വാര്‍ത്തകള്‍ ‘ഐറിഷ് മലയാളി’ന്യൂസ് സര്‍വീസിസിന് വേണ്ടി ഒരുക്കുന്നതിന് ഫാ.മനോജാണ് സൗകര്യങ്ങള്‍ ക്രമീകരിച്ചത്.
പാലാ രൂപതാ അംഗമായ ഫാ:മനോജ് 1999 ജനുവരി 4 നാണ് വൈദീകപട്ടം സ്വീകരിച്ചത്.തുടര്‍ന്ന് ഉത്തരേന്ത്യയില്‍ ഉജ്ജയ്ന്‍ രൂപതാ റൂഹാലന തിയോളജിക്കല്‍ സെമിനാരിയില്‍ അധ്യാപകനായി ചേര്‍ന്നു.2008 മുതല്‍ 2012 വരെ റോമില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ബിരുദവും പൊന്ത്ഫിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ റിസി ജിയോവാനിയുടെ ശിക്ഷണത്തില്‍ പ്രബന്ധം അവതരിപ്പിച്ച്‌ഡോക്ടറേറ്റ് നേടി.
മൂന്നിലവ് പാറയ്ക്കല്‍ നോബിളിന്റേയും തങ്കമ്മയുടെയും പുത്രനാണ്.സഹോദരങ്ങള്‍ വിനോജ്,സനോജ് (ഓസ്‌ട്രേലിയ).
വാര്‍ത്ത:രാജു കുന്നക്കാട്ട്

Scroll To Top