Wednesday December 07, 2016
Latest Updates

പാടും പാതിരിയുടെ പാട്ട് വര്‍ത്തമാനങ്ങള്‍

പാടും പാതിരിയുടെ പാട്ട് വര്‍ത്തമാനങ്ങള്‍

കഴിഞ്ഞ വര്‍ഷം എപ്രില്‍ ഒരു വിവാഹത്തിനിടയില്‍ ‘ലിയാനാഡോ കോഹന്റെ, ഹാലെലൂയ’ പാടിയ കൌണ്ടി മീത്തിലെ ഇടവക വികാരി യായ ഫാ.റെ കെല്ലി ഇപ്പോള്‍ സംഗീത ലോകത്തിന് അത്ഭുതം തന്നെയാണ്. ഇപ്പോഴിതാ മാധ്യമ ലോകത്ത് ഫാ. റെ കെല്ലി വീണ്ടും ചര്‍ച്ചാ വിഷയമായിരിക്കുന്നു.അദ്ദേഹത്തിന്റെ സംഗീത ആല്‍ബം വീണ്ടും വരുന്നു.അയര്‍ലണ്ടില്‍ റിലീസ് ചെയ്തുകഴിഞ്ഞ ‘വെയര്‍ ഐ ബിലോങ്’ അടുത്ത മാസം അമേരിക്കയിലും റിലീസാവും.

നാല്പത് മില്ല്യണ്‍ ജനങ്ങളാണു അദ്ദേഹതിന്റെ ‘ ഹാലെലുയ’ പാട്ട് ഇത് വരെ യൂ. റ്റുബില്‍ നിന്ന് കണ്ടത്.കല്യാണ വേദികളില്‍ പാടാന്‍ പല രാജ്യങ്ങളിലും നിന്നും അദ്ദേഹത്തെ പിന്നീട് വിളിക്കയും ചില റ്റി.വി. ഷോകളില്‍ മുഖം കാണിക്കയും ചെയ്തു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംഗീത വീഡിയോകളില്‍ പാടാനായി ഇപ്പോള്‍ സ്ഥിരമായി വിളിക്കുന്നുണ്ട്. അവസാനം വെയര്‍ ഐ ബിലോങ് എന്ന രണ്ടാമത്തെ അല്‍ബം ഇറക്കാന്‍ അച്ചന്‍ സമ്മതിക്കുകയായിരുന്നു.

തന്റെ സഹ പാതിരിമാരും സഭയും ഇത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല എന്നും ഇപ്പോള്‍ നല്ല പ്രോല്‍സാഹനമാണ് എല്ലാവരും നല്‍കുന്ന തെന്നുമാ ണു അദ്ദേഹം പറയുന്നത്.

Scroll To Top