Tuesday December 06, 2016
Latest Updates

സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ ഫാ.ജേക്കബ് മഞ്ഞളി നയിക്കുന്ന കുടുംബനവീകരണ ധ്യാനം

സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ ഫാ.ജേക്കബ് മഞ്ഞളി നയിക്കുന്ന   കുടുംബനവീകരണ ധ്യാനം

ഡബ്ലിന്‍: സീറോ മലബാര്‍ സഭയുടെ കുടുംബനവീകരണ ധ്യാനം 2014 ഒക്ടോബര്‍ 25, 26, 27 (ശനി, ഞായര്‍, തിങ്കള്‍) തിയ്യതികളിലും ഒക്ടോബര്‍ 28 (ചൊവ്വ) യുവജനങ്ങള്‍ക്കായി (Teenage & Youth Convention) ഏകദിന പ്രത്യേക ധ്യാനവും നടത്തപെടുന്നു. ബ്ലാന്ച്ചാര്‍ഡ്‌സ്‌ടൌണ്‍ (ക്ലോണി) പിബ്ബിള്‍സ്‌ടൌണ്‍ കമ്മ്യൂണിറ്റി ഹാളാണ് ധ്യാനവേദി. 

പ്രശസ്ത കുടുംബ നവീകരണ ധ്യാനഗുരു ഫാ.ജേക്കബ് മഞ്ഞളിയാണ് ധ്യാനം നയിക്കുന്നത്. ആദ്യകുര്‍ബാന സ്വീകരിച്ച കുഞ്ഞുങ്ങള്‍ മുതല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ വരേയുള്ളവര്‍ക്ക് മുന്‍ വര്‍ഷത്തെ പോലെ വിവിധ വിഭാഗങ്ങളായി 2014 ഒക്ടോബര്‍ 25, 26, 27 തിയ്യതികളില്‍ കുടുംബനവീകരണത്തോടൊപ്പം കുട്ടികളുടെ ധ്യാനവും നടത്തപെടുന്നു.

കുടുബനവീകരണ ധ്യാനം ഒരനുഭവമാക്കി വിശ്വാസത്തില്‍ ആഴപെടാനും ദൈവായ്ക്ക്യത്തില്‍ ഒന്നുചേരുവാനും വിശ്വാസികള്‍ ഏവരെയും ബ്ലാന്ച്ചാര്‍ഡ്‌സ്‌ടൌണ്‍ പിബ്ബിള്‍സ്‌ടൌണ്‍ കമ്മ്യൂണിറ്റി ഹാളിലേക്ക് ക്ഷണിക്കുന്നതായി സിറോ മലബാര്‍ സഭയുടെ ഡബ്ലിന്‍ ചാപ്ലൈന്‌സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. മനോജ് പൊന്‍കാട്ടില്‍ എന്നിവര്‍ അറിയിച്ചു.

Scroll To Top