Saturday December 03, 2016
Latest Updates

‘തമ്പുരാന്‍ തരുന്നതൊക്കെ പിടിയ്ക്കും!’ മോണ്‍സിഞ്ഞോര്‍ പദവി അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയ്ക്കുള്ള സമ്മാനമെന്ന് മോണ്‍.ആന്റണി പെരുമായന്‍

‘തമ്പുരാന്‍ തരുന്നതൊക്കെ പിടിയ്ക്കും!’ മോണ്‍സിഞ്ഞോര്‍ പദവി അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയ്ക്കുള്ള സമ്മാനമെന്ന് മോണ്‍.ആന്റണി പെരുമായന്‍

ബെല്‍ഫാസ്റ്റ്:’തമ്പുരാന്‍ തരുന്നതൊക്കെ പിടിയ്ക്കും!’,മോണ്‍സിഞ്ഞോര്‍ പദവി(ചാപ്ല്യന്‍ ഓഫ് ഹിസ് ഹോളിനെസ് -മാര്‍പാപ്പയുടെ ചാപ്ല്യന്‍ ) ലഭിച്ച അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭാ കോ ഓര്‍ഡിനേറ്റര്‍ ഫാ.ആന്റണി പെരുമായന്റെ പ്രതീകരണം അതായിരുന്നു.

‘തീര്‍ച്ചയായും സന്തോഷമുണ്ട്. ഓരോ പ്രിവിലേജും ഒരു  റെസ്‌പോണ്‍സബിലിറ്റിയായാണ് ഞാന്‍ കാണുന്നത്. ‘മോണ്‍.ആന്റണി പെരുമായന്‍  ‘ഐറിഷ് മലയാളി’യോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പുതിയ പദവിയിലേയ്ക്ക് ഉയര്‍ത്തിയതു സംബന്ധിച്ച അറിയിപ്പ് ‘മോണ്‍. പെരുമായന് ലഭിച്ചത്.’ഇത് അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയ്ക്കുള്ള അംഗീകാരമായാണ് ഞാന്‍ കാണുന്നത്.അദ്ദേഹം പറഞ്ഞു.

‘പ്രാദേശികാടിസ്ഥാനത്തില്‍ സീറോ മലബാര്‍ സഭ കൂടുതല്‍ ശക്തമാവേണ്ട കാലമാണിത്.അയര്‍ലണ്ടിലെ മലയാളികള്‍ ഒരു ഫ്‌ലോട്ടിംഗ് പോപ്പുലേഷന്‍ ആണെന്ന് കരുതേണ്ട കാലം കഴിഞ്ഞു.ഇനിയുള്ള കാലം കൂടുതല്‍ കുടിയേറ്റങ്ങള്‍ക്ക് ശ്രമിക്കാതെ ഇവിടെ തുടരാനാണ് സീറോ മലബാര്‍ വിശ്വാസികള്‍ അടക്കമുള്ള മലയാളികള്‍ ശ്രമിക്കുക.അവര്‍ക്കൊക്കെ സൌകര്യങ്ങള്‍ ഒരുക്കാന്‍ സഭയ്ക്ക് കടമയുണ്ട്’.മോണ്‍.പെരുമായന്‍ അയര്‍ലണ്ടിലെ തന്റെ പ്രവര്‍ത്തനദൌത്യങ്ങള്‍ വിശദീകരിച്ചു കൊണ്ട് വ്യക്തമാക്കി.

ഇവിടെ വിശ്വാസികള്‍ക്കായി കൂടുതല്‍ വൈദീകരും പള്ളികളും ആസ്ഥാനവുമൊക്കെ ആവശ്യമുണ്ട്.ആഴ്ച്ചയില്‍ ഒരിക്കലെങ്കിലുംവിശാസികള്‍ കൂടുതലുള്ള എല്ലാ സെന്റ്ററുകളിലും ദിവ്യബലി അര്‍പ്പിക്കാനുള്ള സൗകര്യം ഉണ്ടാവണം.സഭാ സേവനത്തിനായി നിയോഗികപ്പെട്ട വൈദികരെക്കാള്‍ ഉപരിയായി വിശ്വാസികള്‍ ഈക്കാര്യത്തില്‍ മുന്‍കൈ എടുക്കണം.’ഡിസിഷന്‍ ഫ്രം ബിലോ’എന്ന ജനാധിപത്യത്തിലെ മാനേജ്‌മെന്റ് തന്ത്രം ഇവിടെയുണ്ടാകണം.ഇതിനൊക്കെ ഡബ്ലിന്‍ ഉള്‍പ്പെടെ അയര്‍ലണ്ടിലെ എല്ലാ രൂപതകളുടെയും പിന്തുണ ലഭിക്കും എന്നാണു കരുതുന്നതെന്ന് മോണ്‍.പെരുമായന്‍ പറഞ്ഞു.

യൂറോപ്പില്‍ മറ്റെവിടെയെന്നതിനേക്കാള്‍ സീറോ മലബാര്‍ സഭയ്ക്ക് ഒരു രൂപതയ്ക്കുള്ള സാധ്യത അയര്‍ലണ്ടിലാണ് എന്ന് അദ്ദേഹം വിലയിരുത്തി.പുതിയ തലമുറയുടെ വിശ്വാസപരമായ വളര്‍ച്ചയ്ക്ക് അത്തരം സംവിധാനങ്ങള്‍ ഒരുക്കുന്നത് സഹായകമാവുമെന്ന് അദ്ദേഹം പറഞ്ഞു. 

ആറു വര്‍ഷമായി അയര്‍ലണ്ടില്‍ സേവനം അനുഷ്ട്ടിക്കുന്ന മോണ്‍.ആന്റണി പെരുമായന്‍ കഴിഞ്ഞ വര്‍ഷമാണ് അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ ചാപ്ല്യനായി നിയമിക്കപ്പെട്ടത്.എറണാകുളം അങ്കമാലി അതിരൂപതാംഗമായ ഇദ്ദേഹം എടാട് സ്വദേശിയാണ്

 മോണ്‍.ആന്റണി പെരുമായന്‍ അയര്‍ലണ്ടിലെ സീറോ മലബാര്‍ ചാപ്ല്യന്‍മാരോടോപ്പം


മോണ്‍.ആന്റണി പെരുമായന്‍ അയര്‍ലണ്ടിലെ സീറോ മലബാര്‍ ചാപ്ല്യന്‍മാരോടോപ്പം

മെത്രാന്‍ പദവി അര്‍ഹിക്കുന്ന അപൂര്‍വം വൈദികര്‍ക്ക് നല്‍കുകയും അപ്രകാരം മെത്രാന്മാരുടെ ചില അവകാശങ്ങളും വസ്ത്രങ്ങളും ഉപയോഗിക്കാന്‍ അവരെ അര്‍ഹരാക്കുകയും ചെയ്യുന്ന ഒരു ബഹുമതിയായാണ് മോണ്‍സിഞ്ഞോര്‍ പദവി നിലനിന്നിരുന്നതെന്ന് സഭാചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിക്കുന്നു.അയര്‍ലണ്ടില്‍ സീറോ മലബാര്‍ സഭയുടെ പ്രവര്‍ത്തനം ഔദ്യോഗികമായി ആരംഭിച്ചിട്ട് പത്താം വര്‍ഷത്തിലേയ്ക്ക് കടക്കുന്ന സന്ദര്‍ഭത്തില്‍ സഭയുടെ പ്രാദേശിക അമരക്കാരന് ഫ്രാന്‍സീസ് മാര്‍പാപ്പാ അനുവദിച്ച പ്രത്യേക പദവിയില്‍ ആഹ്ലാദിക്കുകയാണ് ഇവിടുത്തെ സഭാവിശാസികള്‍.


റെജി സി ജേക്കബ് 



Scroll To Top