Friday January 20, 2017
Latest Updates

ആപ്പിളിന്റെ ആമ്പിയര്‍ കണ്ട് ഞെട്ടരുത്..

ആപ്പിളിന്റെ ആമ്പിയര്‍ കണ്ട് ഞെട്ടരുത്..

ഡബ്ലിന്‍ :അയര്‍ലണ്ടിന്റെ പകുതിയോളം വിലയ്ക്കുവാങ്ങുവാനുള്ള പണം ആപ്പിളിന്റെ കയ്യിലുണ്ടെന്ന് കണക്കുകള്‍.തിങ്കളാഴ്ച്ച പ്രഖ്യാപിക്കപ്പെട്ട ആപ്പിളിന്റെ ഫോര്‍ത്ത് ക്വാര്‍ട്ടര്‍ ഫലപ്രഖ്യാപനത്തിലെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

178 ബില്ല്യണ്‍ യൂറോയാണ് ആപ്പിളിന്റെ കയ്യില്‍ പണമായി മാത്രമുള്ളത്. ഇത് ആപ്പിളിന്റെ വിപണിമൂല്യമാണെന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. കാലാകാലങ്ങളായ ഐഫോണിന്റെയും,ഐപാഡിന്റെയും,മാക്കുകളുടെയും വില്‍പ്പനയിലൂടെ ആപ്പിളിന്റെ കൈവശമുള്ള പണം മാത്രമാണിത്. ആപ്പിളിന്റെ വിപണിമൂല്യം 700 ബില്ല്യണ്‍ യൂറോയാണ്.

ആപ്പിളിന്റെ കൈവശമുള്ള 178 ബില്ല്യന്‍ യൂറോ ഉപയോഗിച്ച് വേണ്ടിവന്നാല്‍ ആപ്പിളിന് എന്തൊക്കെ ചെയ്യാനാവുമെന്ന് പരിശോധിക്കാം.

അയര്‍ലണ്ടിലെ എല്ലാ തൊഴിലാളികളുടേയും നികുതി നിരക്ക് പൂജ്യത്തിലെത്തിക്കാം(കഴിഞ്ഞ വര്‍ഷം 19 ബില്ല്യണ്‍ യൂറോയായിരുന്നു ഈയിനത്തില്‍ പിരിച്ചത്).
ലോകത്തിലെ മുഴുവന്‍ സ്വര്‍ണ്ണത്തിന്റേയും ഡയമണ്ടുകളുടേയും ശേഖരം വാങ്ങുകയും ബാക്കിയുള്ള തുക കൊണ്ട് ലോകത്തിലെ ഏറ്റവും പ്രശസ്തമായ 500 പെയിന്റിങ്ങുകള്‍ വാങ്ങുകയുമാവാം.
ഇന്നത്തെ വിലയനുസരിച്ച് അയര്‍ലണ്ടിലെ പകുതിയോളം വീടുകള്‍ വാങ്ങാം. ഇത് ഏതാണ്ട് ഒരു മില്ല്യണോളം വീടുകള്‍ വരും.

Scroll To Top