Friday May 26, 2017
Latest Updates

പുതിയ തലമുറ ഹോണ്ട സിറ്റിയുടെ വില്‍പന ഒരു ലക്ഷം കടന്നു

പുതിയ തലമുറ ഹോണ്ട സിറ്റിയുടെ വില്‍പന ഒരു ലക്ഷം കടന്നു

ഹോണ്ടയ്ക്ക് അഭിമാനാര്‍ഹമായ നേട്ടം. ഹോണ്ടയുടെ ഏറ്റവും വിജയിക്കപ്പെട്ട മോഡലുകളില്‍ ഒന്നായ ഹോണ്ട സിറ്റിയുടെ നാലാം തലമുറ വിപണിയില്‍ അവതരിപ്പിക്കപ്പെട്ട് 15 മാസത്തിനുള്ളില്‍ തന്നെ ഒരു ലക്ഷം വാഹനങ്ങള്‍ വിറ്റു തീര്‍ന്നു.

വര്‍ഷത്തിലുടനീളം മോഡല്‍ മികച്ച വില്‍പന കാഴ്ച വച്ചിരുന്നു. 2004 ജനുവരിയില്‍ അവതരിപ്പിക്കപ്പെട്ടതു മുതല്‍ ഇതുവരെ 101299 വാഹനങ്ങളാണ് വിറ്റഴിഞ്ഞത്. 1998 ല്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടതു മുതല്‍ പഴയ മൂന്നു തലമുറകളിലുമായി ഇതു വരെ 4.3 ലക്ഷം കാറുകള്‍ കമ്പനി വിറ്റഴിച്ചിട്ടുണ്ട്.

കാറുകള്‍ക്ക് ലഭിക്കുന്ന വിശ്വാസ്യതയിലും സ്വീകാര്യതയിലും വലിയ സന്തോഷവും അഭിമാനവും തോന്നുന്നതായി കമ്പനിയുടെ മാര്‍ക്കറ്റിംഗ് വിഭാഗം വൈസ് പ്രസിഡന്റ് ജ്ഞാനേശ്വര്‍ സെന്‍ പ്രതികരിച്ചു.

 

Scroll To Top