Thursday February 23, 2017
Latest Updates

കില്‍ഡെയറില്‍ വാഹനാപകടം: നാല് യുവതികള്‍ മരിച്ചു

കില്‍ഡെയറില്‍ വാഹനാപകടം: നാല് യുവതികള്‍ മരിച്ചു

നാസ് : കില്‍ഡെയറില്‍ ഉണ്ടായ വാഹനാപകടത്തില്‍ 4 യുവതികള്‍ കൊല്ലപ്പെട്ടു. ഇന്നലെ രാത്രി 10 മണിയോടെ കില്‍ഡെയറിലെ ബര്‍ടൌണില്‍ വച്ചാണ് അപകടമുണ്ടായത്. കാറും വാനും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

പരുക്കേറ്റ അഞ്ചു യുവതികളെയും രണ്ടു പുരുഷന്‍മാരെയും നാസ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗാര്‍ഡയും ഫോറന്‍സിക് വിദഗ്ദരും അപകടം നടന്ന സ്ഥലത്ത് എത്തി പരിശോധന നടത്തി. അപകടത്തെ തുടര്‍ന്ന് ഇന്നലെ രാത്രി അടച്ച ബര്‍ടൌണ്‍ റോഡ് ഇന്ന് രാവിലെ വൈകി മാത്രമേ ഗതാഗതത്തിന് തുറന്നു കൊടുക്കൂ എന്നും അധികൃതര്‍ അറിയിച്ചു

Scroll To Top