Sunday December 04, 2016
Latest Updates

കള്ളനോട്ട് അച്ചടിച്ച പ്രതിയെ കോടതി നാല് വര്‍ഷം ശിക്ഷിച്ചു,അതില്‍ നാല് വര്‍ഷം ഇളവും നല്‍കി :അയര്‍ലണ്ടിലെ കോടതി വിധികള്‍ വിചിത്രമാകുന്നത് ഇങ്ങനെയൊക്കെ !

കള്ളനോട്ട് അച്ചടിച്ച പ്രതിയെ കോടതി നാല് വര്‍ഷം ശിക്ഷിച്ചു,അതില്‍ നാല് വര്‍ഷം ഇളവും നല്‍കി :അയര്‍ലണ്ടിലെ കോടതി വിധികള്‍ വിചിത്രമാകുന്നത് ഇങ്ങനെയൊക്കെ !

ഡബ്ലിന്‍ :അയര്‍ലണ്ടിലെ കോടതി വിധികള്‍ പലപ്പോഴും വിചിത്രമാണ്.കള്ളനോട്ട് അച്ചടിച്ച കേസില്‍ പ്രതിയെ കോടതി ഇന്നലെ ശിക്ഷിക്കാതെ വിട്ടയച്ച ഒരു സംഭവവും അങ്ങനെ തന്നെ ആയിരിക്കുകയാണ്.

ജോണ്‍ സ്റ്റാന്‌ലി എന്നയാളെയാണ് കള്ളനോട്ടുകള്‍ പൊതുവിപണിയില്‍ ഇറക്കാത്ത കാരണത്താല്‍ കോടതി ശിക്ഷിക്കാതെ വിട്ടത്.യഥാര്‍ഥത്തില്‍ ഇയാളെ നാല് വര്‍ഷം ശിക്ഷിച്ചിരുന്നു.അതില്‍ നാല് വര്‍ഷം ഇളച്ചു കൊടുക്കുകയും ചെയ്തു .എങ്ങനെയുണ്ട് കോടതി ?

3.3 മില്യണ്‍ യൂറോ വിലമതിക്കുന്ന 50 യൂറോയുടെ 49 ബോക്‌സുകള്‍ ഇയാളില്‍ നിന്നും പൊലീസ് പിടികൂടിയിരുന്നു.

രണ്ട് മില്യണ്‍ യുറോയുടെ പ്രോപര്‍ട്ടി ജഡ്ജ്‌മെന്റ് മറികടക്കാനാണ് പ്രിന്റര്‍ കൂടിയായ ജോണ്‍ സ്റ്റാന്‍ലി എന്ന 53കാരനെ കള്ളനോട്ട് അടിച്ചിറക്കാന്‍ പ്രേരിപ്പിച്ചത്. പൊലീസ് പിടികൂടുമ്പോള്‍ 9250 യൂറോയുടെ നോട്ടുകള്‍ മാത്രമാണ് വിതരണത്തിനായി തയ്യാറായിരുന്നത്. ഇതിന് മുമ്പ് തന്നെ പൊലീസ് ഇയാളെ പിടികൂടുകയും കള്ളനോട്ട് ശേഖരം കണ്ടെടുക്കുകയും ചെയ്തു. കള്ളനോട്ടുകള്‍ വിപണിയിലെത്താത്തതിനാല്‍ പ്രതിയെ വെറുതെ വിടുകയാണെന്ന് ഡബ്ലിന്‍ സെര്‍ക്യൂട്ട് ക്രിമിനല്‍ കോടതി ജഡ്ജ് മാര്‍ട്ടിന്‍ നോലന്‍ അറിയിച്ചു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയും തനിക്കെതിരായ രണ്ട് മില്യണ്‍ രൂപയുടെ പ്രോപര്‍ട്ടി ജഡ്ജ്‌മെന്റുമാണ് ജോണ്‍ സ്റ്റാന്‍ലിയെ കള്ളനോട്ടുകളടിച്ചിറക്കാന്‍ പ്രേരിപ്പിച്ചതെന്ന് പ്രതിയുടെ അഭിഭാഷക കരോലിന്‍ ബിഗ്‌സ് പറഞ്ഞു. ഡബ്ലിനിലെ കൂലോക് സ്വദേശിയാണ് സ്റ്റാന്‍ലി. ഇയാളുടെ വീട്ടില്‍ അറ്റക്കുറ്റപ്പണിയ്‌ക്കെത്തിയ തൊഴിലാളിയാണ് കള്ളനോട്ട് ശേഖരത്തെ കുറിച്ച് പൊലീസിന് വിവരം നല്‍കിയത്. 

Scroll To Top