Saturday December 03, 2016
Latest Updates

ഫാബ് ഇന്ത്യയിലെ ഒളിക്യാമറ വിവാദം; നാലു പേര്‍ അറസ്റ്റില്‍

ഫാബ് ഇന്ത്യയിലെ ഒളിക്യാമറ വിവാദം; നാലു പേര്‍ അറസ്റ്റില്‍

പനാജി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി വസ്ത്രം വാങ്ങാനെത്തിയ കടയിലെ ട്രയല്‍ റൂമിനുള്ളില്‍ ഒളി ക്യാമറ കണ്ടെത്തിയ സംഭവത്തില്‍ തുണിക്കടയിലെ നാലുപേര്‍ അറസ്റ്റില്‍. മന്ത്രിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നാലുമാസത്തോളമായി കടയിലെ വസ്ത്രം മാറുന്ന സ്ഥലത്ത് സ്ഥാപിച്ച ക്യാമറയില്‍ നിന്നും ഒട്ടേറെ പേരുടെ ദൃശ്യങ്ങള്‍ കണ്ടെത്തിയതായി സ്ഥലം എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പൊലീസെത്തി ഇത് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ക്യാമറാ ദൃശ്യങ്ങള്‍ സേവ് ചെയ്യുന്ന ഹാര്‍ഡ് ഡിസ്‌ക് പരിശോധിച്ചപ്പോഴാണ് പൊലീസിന് ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് കടയിലെ നാലു ജീവനക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി സ്ഥാപിച്ചിരുന്ന ക്യമാറയെ മന്ത്രി തെറ്റിദ്ധരിച്ചതാണെന്നും ഇത്തരം ക്യാമറകള്‍ എല്ലാ ഷോറൂമകളിലും ഉള്ളതാണെന്നുമായിരുന്നു ഷോറൂം അധകൃതരൂടെ വിശദീകരണം.

അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചതായി ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍ അറിയിച്ചു. അവധി ആഘോഷിക്കുന്നതിനായി കുടുംബസമേതം ഗോവയിലെത്തിയതായിരുന്നു മന്ത്രി. ഗോവയിലെ കാന്‍ഡോളിമിലുള്ള ഫാബ് ഇന്ത്യയുടെ ഷോറൂമിലാണ് സംഭവം. രാജ്യത്തുടനീളം ഷോറൂമുകളുള്ള വലിയ നെറ്റ്‌വര്‍ക്കാണ് ഫാബ് ഇന്ത്യ.

മന്ത്രി വസ്ത്രം മാറുന്നതിനിടയില്‍ ക്യാമറുടെ ലെന്‍സ് ശ്രദ്ധയില്‍പ്പെട്ട് പരിശോധിച്ചപ്പോഴായിരുന്നു ഒളിക്യാമറയുടെ സാന്നിധ്യം മനസിലായത്. തുടര്‍ന്ന് ഗോവയില്‍ പ്രാദേശിക ബിജെപി നേതാവിനെയും പോലീസിനെയും മന്ത്രി തന്നെ വിവരം അറിയിക്കുകയായിരുന്നു.

ഉന്നത പോലീസ് സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തുകയും പരിശോധന നടത്തി ഒളി ക്യാമറ പിടിച്ചെടുക്കുകയും ചെയ്തു. ക്യാമറ ഷോറൂം മാനേജറുടെ മുറിയിലെ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

Scroll To Top