Thursday December 08, 2016
Latest Updates

കോര്‍ക്കില്‍ ഇന്ന് മുതല്‍ ഇന്ത്യന്‍ സിംഹമിറങ്ങും!

കോര്‍ക്കില്‍ ഇന്ന് മുതല്‍ ഇന്ത്യന്‍ സിംഹമിറങ്ങും!

കോര്‍ക്ക്:കോര്‍ക്കിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ഫോട്ട വന്യജീവി പാര്‍ക്കിന്റെ മോഡികൂട്ടനായി ഇനി ഇന്ത്യയില്‍ നിന്നൊരു വിരുന്നുകാരന്‍.വെറും വിരുന്നുകാരനല്ല അയര്‍ലണ്ടിലെ മൃഗാവലിയുടെ രാജത്വസ്ഥാനം ഏറ്റെടുക്കാന്‍ കൂടിയാണ് ഫിലന്‍ണ്ടിലെ ഹെല്‌സിങ്കി മൃഗശാലയില്‍ നിന്നും കൊണ്ട് വന്ന 2½ വയസ്സ് പ്രായമുള്ള ഇന്ത്യന്‍ സിംഹങ്ങളായ ഗിട്ടയും ഗിരയും എത്തിയിരിക്കുന്നത്.ഇവരെ ഇന്ന് മുതല്‍ സന്ദര്‍ശകര്‍ക്ക് കാണാനാകും.

കഴിഞ്ഞ ദിവസം എത്തിച്ചേര്‍ന്ന സിംഹക്കുട്ടികള്‍ മൃഗശാലയുമായി ഇണക്കമായി കഴിഞ്ഞിട്ടുണ്ട്.

പെണ്‍സിംഹങ്ങള്‍ക്ക് തുണയായി പ്രായം കൂടിയ ഒരു ആണ്‍ സിംഹത്തെ കൂടി സ്പാനിഷ് മൃഗശാലയില്‍ നിന്ന് ഈ വേനല്‍കാലത്തിന്റെ അവസാനത്തോട് കൂടി കൊണ്ടുവരാന്‍ പദ്ധതിയുണ്ട്.ഈ വര്‍ഷം അവസാനത്തോടെ കൂടുതല്‍ സിംഹങ്ങളെ പാര്‍ക്കില്‍ എത്തിക്കുമെന്ന് ഫോട്ട ഡയറക്ടര്‍ അറിയിച്ചു.
പ്രതിവര്‍ഷം അഞ്ചുലക്ഷത്തോളം സന്ദര്‍ശകരാണ് ഫോട്ടോ വന്യമൃഗശാലയില്‍ എത്തുന്നത്.

Scroll To Top