Friday December 09, 2016
Latest Updates

ഫോര്‍ട്ട് കൊച്ചിയില്‍ യാത്രബോട്ട് മുങ്ങി എട്ടു പേര്‍ മരിച്ചു

ഫോര്‍ട്ട് കൊച്ചിയില്‍ യാത്രബോട്ട് മുങ്ങി എട്ടു പേര്‍ മരിച്ചു

കൊച്ചി: ഫോര്‍ട്ടുകൊച്ചിയില്‍ യാത്രാബോട്ട് മുങ്ങി മരിച്ചവരുടെ എണ്ണം എട്ടായി. ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും വൈപ്പിനിലേക്ക് പോവുകയായിരുന്ന യാത്രാബോട്ടാണ് മുങ്ങിയത്. ഫോര്‍ട്ട്‌കൊച്ചി താലൂക്ക് ആസ്പത്രിയില്‍ എത്തിച്ച 33 പേരില്‍ രണ്ട് പുരുഷന്‍മാരും നാല് സ്ത്രീകളും രണ്ടു കുട്ടികളും മരിച്ചതായാണ് റിപ്പോര്‍ട്ട്.

മീന്‍പിടുത്തക്കാരുടെ വള്ളവുമായി കൂട്ടിയിടിച്ച് ഉച്ചക്ക് 1.40ഓടെയാണ് അപകടം. രക്ഷപ്പെടുത്തിയവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ക്കായി തിരിച്ചില്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് എഡിജിപി മുഹമ്മദ് യാസിന്‍ നേതൃത്വം നല്‍കും. നാവിക സേനയോട് സഹായമഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു.

ഫോര്‍ട്ട്‌കൊച്ചി ബോട്ട് ജെട്ടിയില്‍ നിന്ന് 100 മീറ്ററോളം അകലെയാണ് ബോട്ട് മുങ്ങിയത്. എന്നാല്‍, ഇതു കപ്പല്‍ ചാലായതിനാല്‍ ആഴമേറെയാണ്. ബോട്ടില്‍ കുടുങ്ങിയവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. വൈപ്പിന്‍ ഭാഗത്തുനിന്ന മല്‍സ്യബന്ധന ബോട്ടാണ് കൂട്ടിയിടിച്ചത്. പൊലീസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു. മുങ്ങിയ ബോട്ട് കെട്ടിവലിച്ചു കൊണ്ടു കരയിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. 35 ടിക്കറ്റുകളാണ് നല്‍കിയിരുന്നതെന്ന് ഫെറി അധികൃതര്‍ അറിയിച്ചു.

പക്ഷേ, അധികമാളുകള്‍ കയറിയിരുന്നോ എന്നു വ്യക്തമല്ല. ബോട്ട് തലകീഴായി മറിഞ്ഞുപോവുകായിരുന്നു. നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ നീന്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നു. തീരത്തിനടുത്തായാണ് ബോട്ട് മറിഞ്ഞത്. അതിനാല്‍ അപകടം ഉണ്ടായ ഉടനെ തന്നെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചു. കൂടുതല്‍ പേരും നീന്തി രക്ഷപ്പെട്ടുവെന്നാണ് സൂചന. നാവികസേനയുടെ സഹായം അഭ്യര്‍ഥിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് എഡിജിപി മുഹമ്മദ് യാസിന്‍ നേതൃത്വം നല്‍കുമെന്നും ചെന്നിത്തല അറിയിച്ചു

വള്ളവുമായി കൂട്ടിമുട്ടിയ ബോട്ട് പെട്ടെന്നുതന്നെ കീഴ്‌മേല്‍ മറിയുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന ആളുകളുടെ എണ്ണം കൃത്യമായിട്ടില്ല. ഇക്കാര്യത്തില്‍ വ്യക്തത വന്നശേഷമെ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാകുയുള്ളൂ.

Scroll To Top