Tuesday June 27, 2017
Latest Updates

വിദ്യാഭ്യാസ കരിക്കുലത്തില്‍ ചൈനീസ് ഉള്‍പ്പടെയുള്ള അന്യ ഭാഷകളും ഇടം നേടുന്നു

വിദ്യാഭ്യാസ കരിക്കുലത്തില്‍ ചൈനീസ് ഉള്‍പ്പടെയുള്ള അന്യ ഭാഷകളും ഇടം നേടുന്നു

ഡബ്ലിന്‍ : അയര്‍ലണ്ടിലെ വിദ്യാഭ്യാസ കരിക്കുലത്തില്‍ ചൈനീസ് ഉള്‍പ്പടെയുള്ള അന്യ ഭാഷകളും ഇടം നേടുന്നു.ബ്രക്സിറ്റും വെസ്റ്റേണ്‍ രാജ്യങ്ങളുമുയര്‍ത്തുന്ന സാമ്പകത്തിക ഭീഷണിയും നേരിടാന്‍ ഐറീഷ് വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നതിനാണ് ഈ പരിഷ്‌കാരം.

പത്തുവര്‍ഷം നീളുന്ന വിദ്യഭ്യാസ പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച പ്രഖ്യാപനം വിദ്യഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബ്രൂട്ടണ്‍ ഉടന്‍ നടത്തും.വിദേശഭാഷ പഠിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന ലക്ഷ്യമിട്ടാണ് ഈ പരിഷ്‌കാരങ്ങള്‍.

പോളിഷ്,ലിത്വാനിയന്‍,പോര്‍ട്ഗീസ് എന്നീ ഭാഷകളെ പാര്മ്പര്യ ഭാഷകളായി അവതരിപ്പിക്കാനും ലിവിങ് സര്‍ട് കരിക്കുലത്തില്‍ പദ്ധതിയുണ്ട്.വാണിജ്യരംഗത്തും കയറ്റുമതിയിലും പ്രാഗല്‍ഭ്യം നേടുന്നതിനു കൂടിയാണ് ചൈനീസ് മണ്ഢാരിനെ കൊണ്ടുവരുന്നത്.

ഇംഗ്ലീഷ് പഠിപ്പിക്കുന്നു എന്നതിലുപരിയായി വിദേശഭാഷാ പഠനത്തിന് അയര്‍ലണ്ട് ഒരിക്കലും പ്രാമുഖ്യം നല്‍കിയിരുന്നില്ല.ഫ്രഞ്ച്,ജര്‍മ്മന്‍,സ്പാനീഷ് എന്നിവയെല്ലാം ഉപവിഷയമായാണ് കൈകാര്യം ചെയ്തിരുന്നത്.ഈ പോരായ്മ പരിഹരിക്കു്ന്നതിനു കൂടിയാണ് പുതിയ ഭാഷാ പഠനം ലക്ഷ്യമിടുന്നത്.

മലയാളം,ഹിന്ദി തുടങ്ങിയ ഭാഷകളും പാരമ്പര്യ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും അയര്‍ലണ്ടില്‍ കൂടുതല്‍ പ്രചാരമുള്ള പത്തു വിദേശഭാഷകളെയാണ് ഇപ്പോള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ചൈനീസ് വംശജര്‍ സംസാരിക്കുന്നത് ഇന്ത്യയിലെ പോലെ പലഭാഷകള്‍ ആണെങ്കിലും രേഖയില്‍ ‘ചൈനീസ്’എന്ന ഒരൊറ്റ ഭാഷയെ രേഖപ്പെടുത്തിയിട്ടുള്ളു എന്നത് അവര്‍ക്ക് ഗുണകരമായി.ഇപ്പോള്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചൈനീസ് മണ്ഢാരി ഭാഷ സംസാരിക്കുന്നവരേക്കാള്‍ കൂടുതലാണ് അയര്‍ലണ്ടില്‍ മലയാളം സംസാരിക്കുന്നവര്‍(10642).എങ്കിലും മലയാളം ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടേയില്ല.

Scroll To Top