Thursday June 29, 2017
Latest Updates

അയര്‍ലണ്ടിലെ വാഹന ഉടമകള്‍ക്ക് കുറഞ്ഞ തുകയ്ക്ക് വിദേശ ഇന്‍ഷുറന്‍സ് ലഭിക്കാന്‍ സംവിധാനം ഉണ്ടായേക്കും

അയര്‍ലണ്ടിലെ വാഹന ഉടമകള്‍ക്ക് കുറഞ്ഞ തുകയ്ക്ക് വിദേശ ഇന്‍ഷുറന്‍സ് ലഭിക്കാന്‍ സംവിധാനം ഉണ്ടായേക്കും

ഡബ്ലിന്‍:രാജ്യത്ത് കുത്തനെ ഉയരുന്ന മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തിന് തടയിടാന്‍ പുതിയ നിര്‍ദ്ദേശങ്ങളുമായി ഡോള്‍ കമ്മിറ്റി. രാജ്യത്തെ വാഹനങ്ങള്‍ക്ക് വിദേശ ഇന്‍ഷുറന്‍സ് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കണമെന്നാണ് കമ്മിറ്റിയുടെ പ്രധാന നിര്‍ദ്ദേശം. സര്‍ക്കാര്‍ പിന്തുണയോടെയുള്ള കാര്‍ ഇന്‍ഷുറന്‍സ് എന്നാണ് ഇതിനെ പറയുക.

ചില പ്രീമിയം തുകയില്‍ വന്നിട്ടുള്ള വന്‍ വര്‍ദ്ധനവിന് യാതൊരു ന്യായീകരണവുമില്ലെന്നും കമ്മിറ്റി കണ്ടെത്തി. നല്ല ഡ്രൈവിങ് റെക്കോര്‍ഡുകള്‍ ഉള്ളവര്‍പോലും ഭീമമായ തുക അടയ്ക്കേണ്ടി വരുന്നുണ്ട്. ജോണ്‍ മക്ഗിന്നസാണ് കമ്മിറ്റി ചെയര്‍മാന്‍.കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഇന്ന് ഔദ്യോഗികമായി പുറത്തുവിടും.

കഴിഞ്ഞ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി വര്‍ധിച്ചു വന്ന ഇന്‍ഷുറന്‍സ് പ്രീമിയം സാധാരണക്കാരുടെ ജീവിതച്ചിലവില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാക്കിയിരുന്നു,ഇതിനെതിരെ ശക്തമായ ജനരോഷവും ഉയര്‍ന്നിരുന്നു.

Scroll To Top