Saturday December 10, 2016
Latest Updates

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിദേശനാണ്യ ശേഖരം സര്‍വ്വകാല റെക്കോര്‍ഡില്‍

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിദേശനാണ്യ ശേഖരം സര്‍വ്വകാല റെക്കോര്‍ഡില്‍

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 35,213 കോടി ഡോളറായി ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡിലെത്തി. മെയ് എട്ടിന് അവസാനിച്ച ആഴ്ചയിലെ കണക്കുകളാണിത്.

മുന്‍ ആഴ്ചകളിലെ കണക്കുകളെ അപേക്ഷിച്ച് 26.24 കോടി ഡോളറിന്റെ വര്‍ദ്ധനവോടെയാണ് നാണ്യ ശേഖരം സര്‍വകാല റെക്കോര്‍ഡിലെത്തിയത്.

അവലോകന വാരത്തില്‍ വിദേശപണ ആസ്ഥികള്‍ 26.27 കോടി ഡോളറിന്റെ വര്‍ദ്ധനവോടെ 32,742 കോടി ഡോളറായി ഉയര്‍ന്നിരുന്നു. എന്നാല്‍ സ്വര്‍ണ്ണ ശേഖരം 1,934 കോടി ഡോളറായി തുടര്‍ന്നു. വാരാന്ത്യം സ്‌പെഷല്‍ വിത്ത്‌ഡ്രോവല്‍ റേറ്റുകള്‍ 406 ഡോളറായി തുടരുകയും ചെയ്തു. അന്തര്‍ ദേശീയ നാണ്യനിധിയിലെ രാജ്യത്തിന്റെ നിക്ഷേപം 132 കോടി ഡോളറായും കുറഞ്ഞു.

 

Scroll To Top