Saturday December 10, 2016
Latest Updates

ഫിഗോ ആസ്പയര്‍ നാളെ അവതരിപ്പിക്കപ്പെടും

ഫിഗോ ആസ്പയര്‍ നാളെ അവതരിപ്പിക്കപ്പെടും

ഫോര്‍ഡിന്റെ ഫിഗോ ആസ്പയര്‍ മുംബൈയില്‍ നാളെ പ്രദര്‍ശനത്തിനെത്തും. രാജ്യത്തെ വിവിധ നഗരങ്ങളില്‍ ഫിഗോ ആസ്പയര്‍ മോഡല്‍ പ്രദര്‍ശിപ്പിക്കാനാണ് ഫോര്‍ഡിന്റെ പദ്ധതി.

ഫോര്‍ഡിന്റെ ഇക്കോസ്‌പോര്‍ട് മോഡലും സമാനമായ രീതിയില്‍ തന്നെയായിരുന്നു കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നത്. ഇന്ത്യയില്‍ ഫോഡിന്റെ ആദ്യത്തെ ചെറു സെഡാനാണ് ഫിഗോ ആസ്പയര്‍. നിലവില്‍ സ്വിഫ്റ്റ് ഡിസൈര്‍, ഹോണ്ട അമേസ്, ഹ്യൂണ്ടായ് എക്‌സെന്റ് എന്നിവയാണ് എതിരാളികള്‍.

ആന്റി ലോക്ക് ബ്രേക്കിങ്ങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ എന്നീ സുരക്ഷാ സംവിധാനങ്ങള്‍ വാഹനത്തിന് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ ഈ സംവിധാനങ്ങള്‍ നിര്‍ബന്ധമാക്കണമെന്ന് ഇതിനകം തന്നെ ആവശ്യം ശക്തമാണ്. ഹില്‍ ലോഞ്ച് അസിസ്റ്റാണ് ഫിഗോ ആസ്പയറില്‍ വാഗ്ദാനം ചെയ്യുന്ന മറ്റൊരു സുരക്ഷാ സംവിധാനം. ചെരിവുകളില്‍ വാഹനത്തെ പിടിച്ചുനിറുത്താന്‍ സഹായിക്കുന്നതാണ് സംവിധാനം.

 

Scroll To Top