Friday December 09, 2016
Latest Updates

അക്ഷയത്രിതീയക്ക് ഫോര്‍ഡ് ഫിഗോയുടെ വില 60000 രൂപ കുറയും

അക്ഷയത്രിതീയക്ക് ഫോര്‍ഡ് ഫിഗോയുടെ വില 60000 രൂപ കുറയും

അക്ഷയത്രിതീയ ദിനത്തില്‍ വില്‍പ്പന വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വമ്പന്‍ ഓഫറുകളുമായി ഫോര്‍ഡ്. കമ്പനിയുടെ ഏറ്റവും സ്വീകാര്യതയുള്ള മോഡലായ ഫോര്‍ഡ് ഫിഗോയ്ക്ക് 60000 രൂപ ഇളവ് നല്‍കും.

വിലയില്‍ ലഭിക്കുന്ന ഇളവിന് പുറമെ പ്രസ്തുത ദിനം കാര്‍ വാങ്ങുന്നവര്‍ക്ക് വാറണ്ടിയില്‍ അഞ്ചു വര്‍ഷം വരെ വര്‍ദ്ധനവ് ലഭിക്കും. നിലവിലുള്ള എല്ലാ ഡിസ്‌കൗണ്ടുകള്‍ക്കും, ബോണസ് സേവനങ്ങള്‍ക്കും, ഫ്രീ ആക്‌സസറികള്‍ക്കും പുറമെയാണ് പുതിയ് ഓഫര്‍ ലഭിക്കുക. തിരഞ്ഞെടുക്കപ്പെട്ട ആക്‌സസറികള്‍ക്ക് 20 ശതമാനം കൂടുതല്‍ കിഴിവ് നല്കുമെന്നും കമ്പനി അറിയിച്ചു.

ഫോര്‍ഡ് അടുത്തിടെ ആരംഭിച്ച ‘പാന്‍ ഇന്ത്യ റോഡ് സൈഡ് അസിസ്റ്റന്‍സ്’ പദ്ധതിയുടെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് സൗജന്യ സര്‍വീസ്, 90 മിനിറ്റ് ‘ക്വിക്ക് സര്‍വീസ് ബേ’ സേവനം, മൊബൈല്‍ സര്‍വീസ് വാന്‍ സേവനം എന്നിവയും ലഭിക്കും. ഓഫര്‍ ഫോര്‍ഡ് ഫിഗോ മോഡലിനു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ഗോവ, മധ്യ പ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ആയിരിക്കും ഓഫര്‍ ബാധകമാവുക.

ഏപ്രില്‍ 21 നാണ് ഈ വര്‍ഷത്തെ അക്ഷയത്രിതീയ ദിനം.

 

Scroll To Top