Thursday December 08, 2016
Latest Updates

മാരുതിക്കു പിന്നാലെ ഫോര്‍ഡ് ഇന്ത്യക്കും മികച്ച വില്‍പ്പന, വാഹന വിപണി മികച്ച നിലയില്‍

മാരുതിക്കു പിന്നാലെ ഫോര്‍ഡ് ഇന്ത്യക്കും മികച്ച വില്‍പ്പന, വാഹന വിപണി മികച്ച നിലയില്‍

വാഹനവിപണി ഉണര്‍വിലേക്കെന്നു സൂചിപ്പിക്കുന്നതാണ് പുറത്തുവരുന്ന കണക്കുകള്‍. മാരുതി കഴിഞ്ഞ മാസം റെക്കോര്‍ഡ് വില്‍പ്പന നടത്തിയതയി കമ്പനി അവകാശപ്പെട്ടിരുന്നു. ഇപ്പോഴിതാ ഫോര്‍ഡ് ഇന്ത്യക്കും നല്ല കാലമായിരുന്നുവെന്ന് കണക്കുകള്‍ പറയുന്നു.

മുന്‍ വര്‍ഷം 13,297 വാഹനങ്ങള്‍ വിറ്റഴിച്ചത് 14,245 ആയി ഉയര്‍ത്താന്‍ കമ്പനിക്കായി. ആഭ്യന്തര മൊത്തവില്‍പ്പനയില്‍ ഇടിവാണുണ്ടായത്. മുന്‍ വര്‍ഷം 6,651 യൂണിറ്റുകള്‍ വിറ്റഴിച്ചത് ഈ ഏപ്രിലില്‍ 4,931 യൂണിറ്റുകളായി ചുരുങ്ങി. എന്നാല്‍ കയറ്റുമതിയില്‍ വര്‍ധന രേഖപ്പെടുത്തി. 2014 ഏപ്രിലില്‍ 6,646 കാറുകള്‍ കയറ്റി അയച്ചത് ഈ വര്‍ഷം 9,284 കാറുകളായി ഉയര്‍ന്നു.

നാണ്യപ്പെരുപ്പനിരക്ക് താഴ്ന്നതും ബാങ്കുകള്‍ പലിശനിരക്ക് കുറച്ചതുമാണ് വാഹനവില്‍പ്പന വര്‍ധിക്കാനിടയാക്കിയത്. എന്നാല്‍ മഴ ലഭ്യതയില്‍ പ്രതീക്ഷിക്കപ്പെടുന്ന കുറവ് വിലക്കയറ്റത്തിലേക്കും പലിശനിരക്കു വര്‍ധനയിലേക്കും നയിച്ചാല്‍ വാഹനവ്യവസായത്തിലും തിരിച്ചടിയുണ്ടാക്കിയേക്കാമെന്ന വിലയിരുത്തലുകളും ശക്തമാണ്.

വരും വര്‍ഷം മൂന്നു പുതിയ വാഹനങ്ങള്‍ വിപണിയിലെത്തിക്കാനാണ് ഫോര്‍ഡ് പദ്ധതിയിടുന്നത്. ഇതിനു മുന്നോടിയായി ഫിഗോയുടെ സെഡാന്‍ ആസ്പയര്‍ ഉടന്‍ തന്നെ വിപണിയിലെത്തിക്കുമെന്നും കമ്പനി അറിയിച്ചു.

 

Scroll To Top