Sunday December 04, 2016
Latest Updates

വര്‍ഗീയതയ്‌ക്കെതിരെ ഇന്ത്യ:നിതീഷ് കുമാര്‍ മന്ത്രിസഭയ്ക്ക് ആശംസ നേരാന്‍ കേജരിവാളും,രാഹുല്‍ ഗാന്ധിയും യച്ചൂരിയും

വര്‍ഗീയതയ്‌ക്കെതിരെ ഇന്ത്യ:നിതീഷ് കുമാര്‍ മന്ത്രിസഭയ്ക്ക് ആശംസ നേരാന്‍ കേജരിവാളും,രാഹുല്‍ ഗാന്ധിയും യച്ചൂരിയും

ന്യൂഡല്‍ഹി:ചരിത്രം കുറിച്ചൊരു തുടക്കം.വര്‍ഗീയതതയ്‌ക്കെതിരെ ഭാരതം ഒന്നിച്ച ബീഹാറില്‍ നിതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരമേറ്റു. ബിഹാറില്‍ തകര്‍പ്പന്‍ജയം നേടിയ മഹാസഖ്യത്തിന്റെ മന്ത്രിസഭ ലക്ഷക്കണക്കിന് വരുന്ന ജനസാഗരത്തെ സാക്ഷിനിര്‍ത്തി 

നിതീഷിന്റെ ജെ.ഡി.യു, ലാലുവിന്റെ ആര്‍.ജെ.ഡി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളാണ് മഹാസഖ്യമായി മത്സരിച്ചതെങ്കില്‍ കേന്ദ്രസര്‍ക്കാറിന്റെ എതിരാളികളുടെ അതിമഹാ സഖ്യമായിരുന്നു സത്യപ്രതിജ്ഞാവേദിയില്‍.
വൈരികളായിരുന്ന ലാലുവിനെയും നിതീഷിനെയും കൂട്ടിയോജിപ്പിക്കാന്‍ നടുവില്‍നിന്ന അരവിന്ദ് കേജരിവാള്‍ സത്യപ്രതിന്ജാ വേളയുടെ ശ്രദ്ധാകേന്ദ്രമായി.ജനതാപരിവാറിന്റെ സഹായതോടെയാണെങ്കിലും ഏറെ കാലത്തിനു ശേഷം കോണ്‍ഗ്രസ് ബീഹാറില്‍ ഭരണത്തിലേറുന്നത് എ.ഐ.സി.സി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഗുലാംനബി ആസാദും കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമുള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കളെല്ലാം എത്തിയിരുന്നു

ദേശീയചാനലുകളിലെ വൈകുന്നേരചര്‍ച്ചക്കും. പ്രത്യയശാസ്ത്ര പ്രശ്‌നങ്ങള്‍ പറഞ്ഞ് മഹാസഖ്യത്തില്‍ ചേരാതെ തനിച്ച് മുന്നണിയുണ്ടാക്കി മത്സരിച്ച് തോല്‍ക്കുകയും പല സീറ്റുകളിലും മഹാസഖ്യ സ്ഥാനാര്‍ഥികളുടെ തോല്‍വിക്ക് വഴിവെക്കുകയും ചെയ്ത സി.പി.എമ്മിന്റെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വേദിയിലത്തെി ലാലുവിനെയും നിതീഷിനെയും ചേര്‍ത്തുപിടിച്ചു.

മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല, ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ശങ്കര്‍ സിങ് വഗേല, സി.പി.ഐ നേതാവ് ഡി. രാജ, ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിന്‍ എന്നിവരുടെ സാന്നിധ്യവും ഒട്ടേറെ രാഷ്ട്രീയസൂചനകള്‍ നല്‍കുന്നു. കേന്ദ്രസര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ ഒന്നിച്ചണിനിരക്കുന്നതിനെ കുറിച്ച് മാധ്യമങ്ങള്‍ക്കു മുന്നില്‍ വാചാലരായും ഇക്കാര്യം പരസ്പരം ഓര്‍മിപ്പിച്ചുമാണ് നേതാക്കള്‍ പിരിഞ്ഞത്.

സീറ്റ് വീതംവെപ്പില്‍ മുന്നണി വിട്ടുമാറി മത്സരിച്ച സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനുമൊപ്പം അവരുടെ എതിരാളിയായ ബി.എസ്.പി നേതാവ് മായാവതിയുടെ അസാന്നിധ്യവും ചര്‍ച്ചയായി.

Scroll To Top