Thursday September 21, 2017
Latest Updates

ഫുട്‌ബോള്‍ കളി,ദുഃഖവെള്ളിയാഴ്ച്ച!,ബാറുകള്‍ തുറപ്പിക്കാന്‍ നീക്കം

ഫുട്‌ബോള്‍ കളി,ദുഃഖവെള്ളിയാഴ്ച്ച!,ബാറുകള്‍ തുറപ്പിക്കാന്‍ നീക്കം

മാര്‍ച്ച് മാസത്തില്‍ അയര്‍ലണ്ട്‌ -സ്വിറ്റ്‌സര്‍ലണ്ട് ഫ്രണ്ട്‌ലി മാച്ച് നടക്കുന്ന ദിവസം ആഹ്ലാദിക്കാന്‍ വഴിയില്ലാതെ വലയുകയാണ് അയര്‍ലണ്ടിലെ ഫുട്‌ബോള്‍ പ്രേമികള്‍.മാര്‍ച്ച 25ന് അവീവ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ദു:ഖ വെള്ളി ദിനത്തിലാണെന്നതാണത്രേ കാരണം 

ആരാധകര്‍ക്ക് ലാന്‍സ്‌ഡോണ്‍ റോഡിലെ പബുകളില്‍ സാധാരണപോലെ അടിപൊളിയാക്കാന്‍ കഴിയില്ല!. മദ്യവ്യാപാരികള്‍ക്കും വലിയ നേട്ടമുണ്ടാക്കാന്‍ കഴിയാതെ പോകും. നിയമപരമായുള്ള പബുകളൊന്നും ദു:ഖവെള്ളി ദിനത്തില്‍ തുറന്നു പ്രവര്‍ത്തിക്കില്ല. അറുന്നൂറോളം വരുന്ന ഡബ്ലിനിലെ മദ്യവ്യാപാരികള്‍ മാര്‍ച്ച് 25ന് പബുകള്‍ തുറക്കുന്നതിനുള്ള നിയമനിര്‍മാണം വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാനൊരുങ്ങുകയാണ്. 

ദുഃഖവെള്ളിയാഴ്ചയും കൂടി മദ്യവ്യാപാരത്തിന് അനുമതി നേടിയെടുക്കാനുള്ള തന്ത്രമാണ് അന്നും കൂടി മാച്ച് വെയ്ക്കാന്‍ കാരണമായത് എന്ന് പറയപ്പെടുന്നു.എന്തായാലും ഫുട്‌ബോളാണോ ദുഃഖവെള്ളിയാണോ വലുതെന്നുള്ള കാത്തിരിപ്പിലാണ് ഐറിഷ്‌കാര്‍ 





Scroll To Top