Wednesday July 26, 2017
Latest Updates

അയര്‍ലണ്ടില്‍ ഭക്ഷ്യ വില കൂടിയേക്കുമെന്ന് വിദഗ്ദര്‍

അയര്‍ലണ്ടില്‍ ഭക്ഷ്യ വില കൂടിയേക്കുമെന്ന് വിദഗ്ദര്‍

ഡബ്ലിന്‍:ട്രക്കുകളില്‍ കയറ്റാവുന്ന പരമാവധി ചരക്കുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത് ഭക്ഷ്യവില വര്‍ദ്ധിക്കാന്‍ കാരണമായേക്കാമെന്ന് വിദഗ്ദ്ധര്‍. രാജ്യത്തെ റോഡുകളിലൂടെയുള്ള ചരക്ക് ഗതാഗതത്തില്‍ വാഹനങ്ങളില്‍ നിശ്ചിത ഭാരം മാത്രമേ കയറ്റാവൂ എന്ന് ഗതാഗത മന്ത്രി ഷെയ്ന്‍ റോസ് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

യൂറോപ്യന്‍ യൂണിയന്‍ നിയന്ത്രണരപ്രകാരമാണ് ട്രക്കുകളില്‍ കയറ്റാവുന്ന പരമാവധി ഭാരത്തിന് മന്ത്രി പരിധി നിശ്ചയിച്ചത്. അഞ്ച് ആക്സിലുകളുള്ള ട്രക്കില്‍ കയറ്റാവുന്ന പരമാവധി ഭാരം 42ല്‍ നിന്നും 40 ടണ്‍ ആക്കി കുറയ്ക്കുകയാണ് ചെയ്തിട്ടുള്ളത്. എന്നാല്‍ ഉടന്‍ അല്ലെങ്കിലും, ഇത് പാല്‍ പോലുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുമെന്നാണ് വിദ്ഗദ്ധര്‍ മുന്നറിയിപ്പു നല്‍കുന്നത്. രാജ്യത്തെ മിക്ക ഇടങ്ങളിലും ചരക്കു നീക്കത്തിന് അഞ്ച് ആക്സില്‍ ഉള്ള ട്രക്കുകളാണ് ഉപയോഗിക്കുന്നത്. ആറ് ആക്സില്‍ ട്രക്കില്‍ 46 ടണ്‍ വരെ ഭാരം കയറ്റാമെങ്കിലും റൂറല്‍ റോഡുകളില്‍ ഇവ ഓടിക്കാന്‍ കഴിയില്ല എന്നതാണ് പ്രശ്നം.

Scroll To Top