Saturday December 03, 2016
Latest Updates

ഭക്ഷ്യ മേഖലയിലെ ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സര്‍ക്കാര്‍ സംരക്ഷിക്കണം

ഭക്ഷ്യ മേഖലയിലെ ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സര്‍ക്കാര്‍ സംരക്ഷിക്കണം

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ലക്ഷക്കണക്കിനു പേര്‍ ജോലി ചെയ്യുന്ന ഭക്ഷ്യമേഖലയിലെ തൊഴിലവസരങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങണമെന്ന് ഡോണ്‍ ഫാം ഫുഡ്സ് ചീഫ് എക്സിക്യുട്ടിവ് ലാറി മറിന്‍. ബ്രെക്സിറ്റിനു ശേഷം രാജ്യത്തെ ഭക്ഷ്യമേഖലയിലെ കയറ്റുമതിയില്‍ (പ്രത്യേകിച്ച് ബ്രിട്ടനിലേയ്ക്കുള്ള കയറ്റുമതി) അനുഭവപ്പെടുന്ന അനിശ്ചിതാവസ്ഥയ്ക്ക് ഉടന്‍ പരിഹാരം കാണേണ്ടതുണ്ട്. നിലവില്‍ 220,000ഓളം പേരാണ് രാജ്യത്തെ ഭക്ഷ്യമേഖലയില്‍ ജോലി ചെയ്യുന്നത്. 100,000ഓളം കര്‍ഷകരും ഇതില്‍ പെടും.

അയര്‍ലണ്ട് കയറ്റുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ പ്രധാന വിപണി ഇപ്പോഴും ബ്രിട്ടനാണ്. ഭക്ഷ്യവസ്തുക്കളുടെ 41%വും ബ്രിട്ടനിലേയ്ക്കാണ് കയറ്റിയയയ്ക്കപ്പെടുന്നത്. ഇത് 4.4 ബില്ല്യണ്‍ യൂറോയോളം അയര്‍ലണ്ടിന് സമ്പത്ത് ഉണ്ടാക്കുന്നുണ്ട്. ബ്രെക്സിറ്റോടെ മേഖലയ്ക്ക് വന്നു ഭവിക്കാനിടയുള്ള നഷ്ടം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നാണ് ഈ രംഗത്തുള്ളവരുടെ ആവശ്യം.

ഇതിനിടെ യൂറോയ്ക്കെതിരെ പൗണ്ടിന്റെ വിലയിടിഞ്ഞതും എക്സ്പോര്‍ട്ട് മേഖലയില്‍ ആശങ്ക പരത്തിയിട്ടുണ്ട്.

Scroll To Top