Sunday December 04, 2016
Latest Updates

നിത്യസഹായമാതാവിന്റെ സ്‌നേഹസ്വരൂപത്തിന് ആദരമേകാന്‍ ലിംറിക്ക് മലയാളികളും

നിത്യസഹായമാതാവിന്റെ സ്‌നേഹസ്വരൂപത്തിന് ആദരമേകാന്‍ ലിംറിക്ക് മലയാളികളും

ലീംറിക്ക് :നിത്യസഹായമാതാവിന്റെ സ്‌നേഹ സ്വരൂപത്തിന് ലിംറിക്കില്‍ നല്കിയ സ്വീകരണത്തില്‍ പങ്കെടുക്കാന്‍ മലയാളി സമൂഹവും.കഴിഞ്ഞ ദിവസം ലിംറിക്കില്‍ എത്തിയ നിത്യസഹായമാതാവിന്റെ ചിത്രാങ്കിതമായ ‘ഐക്കണിന് വരവേല്പ്പ് നല്കാന്‍ സീറോ മലബാര്‍ സഭാ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ.ഫ്രാന്‍സീസ് ജോര്‍ജ് നീലങ്കാവിലിന്റെ നേതൃത്വത്തില്‍ നിരവധി മലയാളികളും എത്തി.മുത്തുക്കുടകളേന്തി അണിനിരന്ന ലീംറിക്ക് മലയാളി സമൂഹം പ്രദക്ഷിണപരിപാടികള്‍ വര്‍ണ്ണാഭമാക്കി.

മാര്‍പാപ്പയുടെ ഐറിഷ് പ്രതിനിധി ചാള്‍സ് ബ്രൌണ്‍ ,ലീംറിക്ക് ബിഷപ്പ് ബ്രണ്ടന്‍ ലീഹി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നൂറുകണക്കിന് പേര്‍ ഫോളോ ദി ഐക്കണ്‍ എന്ന പേരിലുള്ള സ്വീകരണചടങ്ങില്‍ പങ്കെടുത്തു.

അപ്പസ്‌തോലന്‍മാരുടെ കാലത്തോളം പഴക്കമുണ്ടെന്നു കരുതപ്പെടുന്ന മാതാവിന്റെ സ്വരൂപം 1866ലാണ് പുനരുദ്ധരിക്കപ്പെട്ടത്.പിന്നിട് യഥാര്‍ത്ഥ രൂപം റോമിലെ സെന്റ് അല്‍ഫോന്‍സുസ് ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

റിഡംപ്റ്ററിസ്റ്റ് മിഷണറിമാര്‍ നിത്യസഹായമാതാവിന്റെ തിരുസ്വരൂപം വീണ്ടെടുത്തതിന്റെ ഓര്‍മയ്ക്കായി ഒരു വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ജൂബിലി വര്‍ഷ ഓര്‍മയാചരണം നടത്തുന്നതിന്റെ ഭാഗമായാണ് . സ്‌നേഹസ്വരൂപം അയര്‍ലണ്ടില്‍ എത്തിയത്. (ഐക്കണ്‍ ഓഫ് ലവ്) എന്നതാണ് ജൂബിലി വര്‍ഷത്തിന്റെ പ്രമേയം. നമ്മുടെ കാലഘട്ടത്തില്‍ ജനങ്ങളെ നിത്യസഹായനാഥയുടെ ഭക്തിയിലേക്ക് നയിക്കുക എന്നതാണ് ജൂബിലിയാചരണത്തിന്റെ ലക്ഷ്യം.

1865 ഡിസംബര്‍ 11 ന് അന്നത്തെ മാര്‍പാപ്പയായിരുന്ന പിയൂസ് ഒന്‍പതാമന്‍ നിത്യസഹായനാഥയുടെ തിരുസ്വരൂപം റിഡംപ്റ്ററിസ്റ്റ് സഭയുടെ സുപ്പിരീയര്‍ ജനറലായിരുന്ന ഫാ. നിക്കോളസ് മൗറോനെ ഏല്‍പിച്ചിട്ട് പറഞ്ഞു: ‘നിത്യസഹായനാഥയെ ലോകത്തിനു മുഴുവന്‍ പരിചയപ്പെടുത്തുക.’

റിഡംപ്റ്ററിസ്റ്റ് വൈദികരുടെ പ്രേഷിതത്വത്തിന്റെ അടയാളം കൂടിയാണ് നിത്യസഹായമാതാവിന്റെ രൂപം. അവര്‍ പ്രേഷിത സേവനം ചെയ്യുന്ന 80 രാജ്യങ്ങളിലും മാതാവിന്റെ രൂപം എത്തിയിട്ടുണ്ട്. ഇന്ന് ലോകത്ത് വണങ്ങപ്പെടുന്ന ഏറ്റവും ജനപ്രീതിയുള്ള മാതൃരൂപങ്ങളിലൊന്ന് കൂടിയാണിത്.

അയര്‍ലണ്ടിലെ വിവിധ കേന്ദ്രങ്ങളില്‍ മാതാവിന്റെ തിരുസ്വരൂപത്തിന് ഈ മാസം വണക്കത്തിന് എത്തും.

ഏപ്രില്‍ 7(കോവ് കത്തീഡ്രല്‍)ഏപ്രില്‍ 8 (കോര്‍ക്ക്)ഏപ്രില്‍ 11(വാട്ടര്‍ഫോര്‍ഡ്) ഏപ്രില്‍ 13(കില്‍ക്കെന്നി)ഏപ്രില്‍ 14(എന്നിസ്)ഏപ്രില്‍ 19(ഗോള്‍വേ)തുടങ്ങി നിരവധി സ്ഥലങ്ങളിലെ പര്യടനത്തിനു ശേഷം സ്‌നേഹ സ്വരൂപം ഏപ്രില്‍ 28,29,30 തിയതികളില്‍ ഡബ്ലിനിലെത്തിക്കും. follow3follw2

Scroll To Top