Thursday December 08, 2016
Latest Updates

മൂടല്‍ മഞ്ഞില്‍ ഡബ്ലിന്‍ നഗരം മുങ്ങി,വിമാനങ്ങള്‍ റൂട്ട് മാറ്റി വിട്ടു

മൂടല്‍ മഞ്ഞില്‍ ഡബ്ലിന്‍ നഗരം മുങ്ങി,വിമാനങ്ങള്‍ റൂട്ട് മാറ്റി വിട്ടു

ഡബ്ലിന്‍:കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങേണ്ടിയിരുന്ന അഞ്ച് വിമാനങ്ങള്‍ ഇന്നലെ വൈകുേന്നരം റൂട്ട് മാറ്റി മറ്റ് വിമാനത്താവളങ്ങളിലേയ്ക്ക് വിട്ടു. കോര്‍ക്ക്, ബെല്‍ഫാസ്റ്റ് എയര്‍പോര്‍ട്ടുകളിലേയ്ക്കാണ് ഈ ഫ്‌ളൈറ്റുകള്‍ വഴി തിരിച്ചുവിട്ടത്. ഇന്ധനം നിറച്ച് ശേഷം ഇവ കഴിയുന്നത്ര വേഗം ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെത്തിച്ചുവെന്ന് അധികൃതര്‍ വ്യക്തമാക്കി. ഡബ്ലിനില്‍ നിന്നും യാത്ര പുറപ്പെടാനിരിക്കുന്നവര്‍ തങ്ങളുടെ എയര്‍ലൈനുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു.

ഇന്ന് രാവിലെയോടെ മൂടല്‍മഞ്ഞ് മാറുമെന്ന് മെറ്റ് എറാന്‍ അറിയിച്ചിട്ടുണ്ട്.വൈകിട്ടോടെ മഴയുണ്ടാകുമെങ്കിലും പിന്നാലെ മുടല്‍ മഞ്ഞുണ്ടാകും എന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു

ഇന്നലെ അയര്‍ലണ്ടിനെ കടുത്ത മൂടല്‍ മഞ്ഞ് മൂടിയതോടെ മെറ്റ് ഇറാന്‍ യെല്ലോ വെതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.മണ്‍സ്റ്റര്‍,ലെയിന്‍സറ്റര്‍,കാവന്‍, മോണഗാന്‍,റോസ്‌കോമണ്‍ എന്നീ സ്ഥലങ്ങളിലാണ് വാണിംഗ് നിലനില്‍ക്കുന്നത്.FLIGHTAA FOG

Scroll To Top