Tuesday May 30, 2017
Latest Updates

അയര്‍ലണ്ടില്‍ കനത്ത കോടമഞ്ഞ് തുടരുന്നു,താപനില മൈനസ് 2 ഡിഗ്രിയായി 

അയര്‍ലണ്ടില്‍ കനത്ത കോടമഞ്ഞ് തുടരുന്നു,താപനില മൈനസ് 2 ഡിഗ്രിയായി 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ പുകമഞ്ഞുവീഴ്ച്ച തുടരുന്നു. ഭൂരിപക്ഷം കൌണ്ടികളിലും മെറ്റ് എറാന്റെ ഓറഞ്ച് കാറ്റഗറി മുന്നറിയിപ്പ് നിലവിലുണ്ട്.ഇന്ന് പലസ്ഥലത്തും താപനില മൈനസ് 2 ഡിഗ്രിയായി താഴുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. കാവാന്‍, മോണാഗന്‍, ഡൊണാഗല്‍, ഡബ്ലിന്‍, കില്‍ഡെയര്‍, ലോങ്ങ് ഫോര്‍ഡ്, ലോത്ത്, വെസ്റ്റ് മീത്ത്, മീത്ത്, ലീഷാം, റാസ്‌കോമണ്‍ എന്നിവടങ്ങളിലെല്ലാം ഓറഞ്ച് കാറ്റഗറി മുന്നറിയിപ്പ് നിലവിലുണ്ട്. 

വാഹനമോടിക്കുന്നവര്‍ക്ക് എഎ റോഡ് വാച്ച് ഇന്നും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തുള്ളാമൂര്‍ , മള്ളിംഗര്‍ , ആഷ്‌ബേണ്‍,മോണാഗന്‍,കാവന്‍ ടൗണ്‍,ലെറ്റര്‍കെന്നി,കാരിക്ക് ഒ ഷനന്‍,റോസ്‌കോമണ്‍ എന്നിവടങ്ങളില്‍ വാഹന യാത്ര ചെയ്യുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് റോഡ് വാച്ച് ആവശ്യപ്പെട്ടു.ഗാര്‍ഡയും റോഡ് സേഫ്റ്റി അതോറിറ്റിയും എഎ റോഡ് വാച്ചും സംയുക്തമായാണ് വാഹന യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. 

ഫോഗ് ലാമ്പ് ഓണാക്കുക, വേഗത കുറയ്ക്കുക, മാറ്റ് വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കുക, കാല്‍നട യാത്രക്കാരുടെ സുരക്ഷിതത്വം പരിഗണിക്കുക തുടങ്ങിയ പതിവ് നിര്‍ദ്ദേശങ്ങള്‍ തന്നെയാണ് റോഡ് അധികൃതര്‍ നല്‍കിയിരിക്കുന്നത്. മഞ്ഞുവീഴ്ച മൂലം കാഴ്ച മങ്ങുകയും അപകട സാധ്യത വര്‍ധിക്കുകയും ചെയ്യുമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് മോയാഗ് മര്‍ഡോക്ക് മുന്നറിയിപ്പ് നല്‍കി. 

Scroll To Top