Saturday December 10, 2016
Latest Updates

മൂടല്‍ മഞ്ഞ് രൂക്ഷമാവുന്നു,അയര്‍ലണ്ടിലേയ്ക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി

മൂടല്‍ മഞ്ഞ് രൂക്ഷമാവുന്നു,അയര്‍ലണ്ടിലേയ്ക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി

ഫോട്ടോ:മൂടല്‍ മഞ്ഞില്‍ മൂടിയ ലണ്ടന്‍ നഗരം 
ഡബ്ലിന്‍:മൂടല്‍ മഞ്ഞ് രൂക്ഷമായതിനെത്തുടര്‍ന്ന് അയര്‍ലണ്ടിനും ബ്രിട്ടനും ഇടയ്ക്കുള്ള നിരവധി വിമാനങ്ങള്‍ യാത്ര റദ്ദാക്കി. ഹീത്രൂ വിമാനത്താവളത്തിലെ കടുത്ത മൂടല്‍ മഞ്ഞ് മൂലം ഇന്നും നാളെയും പറക്കേണ്ടിയിരുന്ന എട്ട് വിമാനങ്ങളാണ് എയര്‍ലിങ്കസ് റദ്ദാക്കിയിരിക്കുന്നത്. 

അയര്‍ലണ്ടില്‍ ഇന്നലെ വൈകുന്നേരം മുതല്‍ രാജ്യവ്യാപകമായി മൂടല്‍മഞ്ഞ് പരന്നിരുന്നു.

ഇതു മൂലം യാത്ര തടസ്സപ്പെട്ട യാത്രക്കാര്‍ക്ക് പകരം സംവിധാനം ഒരുക്കുമെന്ന് എയര്‍ലൈന്‍സ് അറിയിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് പണം നല്‍കാതെ മറ്റേതെങ്കിലും വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യുകയോ അല്ലെങ്കില്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത് പണം തിരികെ വാങ്ങുകയോ ചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

ഡബ്ലിന്‍, കോര്‍ക്ക്, ബെല്‍ഫാസ്റ്റ്, ലണ്ടന്‍, ഹീത്രൂ എന്നീ സ്ഥലങ്ങള്‍ക്കിടയില്‍ വിമാനയാത്ര ചെയ്യാന്‍ ഒരുങ്ങുന്നവര്‍ക്ക് വരും ദിവസങ്ങളില്‍, യാത്ര വൈകല്‍, റദ്ദാക്കലുകള്‍ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നേക്കാം എന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്ത് ഇന്നു രാത്രി മൂടല്‍ മഞ്ഞിന് കട്ടി കൂടുമെന്ന് മെറ്റ്  എരാന്‍ പ്രവചിക്കുന്നത്.

Scroll To Top