Thursday December 08, 2016
Latest Updates

അയര്‍ലണ്ടില്‍ വീണ്ടും കനത്ത മൂടല്‍ മഞ്ഞ്

അയര്‍ലണ്ടില്‍ വീണ്ടും കനത്ത മൂടല്‍ മഞ്ഞ്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ വീണ്ടും കനത്ത മൂടല്‍ മഞ്ഞ്. മെറ്റ് എറാന്‍ ഓറഞ്ച് കാറ്റഗറി മുന്നറിയിപ്പ് നല്‍കി. രാജ്യവ്യാപകമായി മഞ്ഞ് വീഴ്ച ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രി തുടങ്ങിയ മഞ്ഞ് വീഴ്ച ഇന്നും ദിവസം മുഴുവന്‍ തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. കാലാവസ്ഥ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ വാഹന യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി മുന്നറിയിപ്പ് നല്‍കി. മോട്ടോര്‍ വെകളില്‍ കാഴ്ച മങ്ങുകയും അപകട സാധ്യത കൂടുകയും ചെയ്യും ഈ സാഹചര്യത്തില്‍ വാഹനമോടിക്കുന്നവര്‍ അപകടം ഒഴിവാക്കാന്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. 

ഫോഗ് ലാമ്പ് ഓണാക്കുക, വാഹനങ്ങളുടെ വേഗത കുറയ്ക്കുക, മറ്റ് വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കുക തുടങ്ങിയവയാണ് റോഡ് സേഫ്റ്റി അതോറിറ്റി നല്‍കുന്ന മറ്റ് നിര്‍ദ്ദേശങ്ങള്‍. സൈക്കിള്‍ യാത്രക്കാര്‍, വഴി യാത്രക്കാര്‍ എന്നിവര്‍ക്കും അപകടം സംഭവിക്കാതെ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് മോയാഗ് മര്‍ഡോക്ക് പറഞ്ഞു. ഈ ദിവസങ്ങളില്‍ വാഹന യാത്ര ചെയ്യുന്ന എല്ലാവരും കാലാവസ്ഥാ മുന്നറിയിപ്പും റോഡ് സേഫ്റ്റി അതോറിറ്റിയില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളും കൃത്യമായി ശ്രദ്ധിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. 

അമിത വേഗതയിലും സുരക്ഷിതമായ അകലം പാലിക്കാതെയും വാഹനം ഓടിച്ചാല്‍ ഒന്നിലധികം വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കാനുള്ള സാധ്യതയുണ്ടെന്ന് റോഡ് സേഫ്റ്റി അതോറിറ്റി മുന്നറിയിപ്പ് നല്‍കി. വലിയ വാഹനങ്ങള്‍ക്ക് പുറമേ ഇരുചക്ര വാഹനങ്ങളും കാല്‍നട യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി ആവശ്യപ്പെട്ടു.

Scroll To Top