Monday November 20, 2017
Latest Updates

ആന്‍ പോസ്റ്റ് ഫാത്തിമാ മാതാവിന്റെ സ്റ്റാംപ് പുറത്തിറക്കി

ആന്‍ പോസ്റ്റ് ഫാത്തിമാ മാതാവിന്റെ സ്റ്റാംപ് പുറത്തിറക്കി

ഡബ്ലിന്‍:പരിശുദ്ധ കന്യകാ മാതാവ് ഫാത്തിമയില്‍ പ്രത്യക്ഷപ്പെട്ടതിന്റെ ശതാബ്ദി സ്മാരകമായി ആന്‍ പോസ്റ്റ് തപാല്‍ സ്റ്റാംപ് പുറത്തിറക്കി.

മാതാവിന്റെ ചിത്രവും ഫാത്തിമയില്‍ അവസാനം പ്രത്യക്ഷപ്പെട്ട അവസരത്തിലെ ഉദ്ധരണിയും സ്റ്റാംപിലുണ്ട്.1.35 യൂറോയാണ് വില.

പ്രധാന പോസ്റ്റ് ഓഫിസുകളില്‍നിന്നും ഡബ്ലിന്‍ ജനറല്‍ പോസ്റ്റിന്റെ(ഡിജിപിഒ) സ്റ്റാംപ് കൗണ്ടറുകളില്‍നിന്നും ഇതു വാങ്ങാം.

കന്യകാമാതാവിനോടുള്ള ഭക്തി ആഴത്തില്‍ വേരോടിയിട്ടുള്ള അയര്‍ലണ്ടില്‍ ഫാത്തിമാ മാതാവിനോടുള്ള വണക്കവും ഏറെ പ്രചാരത്തിലുണ്ട്. ആയിരക്കണക്കിന് ഐറിഷ് മരിയ ഭക്തര്‍ എല്ലാ വര്‍ഷവും ഫാത്തിമ സന്ദര്‍ശിക്കുന്നു.

ഫാത്തിമയില്‍ 1917 മേയ് 13ന് ലൂസിയ സാന്റോസ് എന്ന പോര്‍ച്ചുഗീസ് പെണ്‍കുട്ടിക്കും അവളുടെ അര്‍ധ സഹോദരങ്ങളായ ജസിന്റ, ഫ്രാന്‍സിസ്‌കോ മാര്‍ട എന്നിവര്‍ക്കും കന്യകാ മാതാവ് പ്രത്യക്ഷപ്പെട്ടെന്നാണ് വിശ്വസിക്കുന്നത്. താന്‍ ജപമാല രാജ്ഞിയാണ് എന്ന് മാതാവ് ഇവരോട് വെളിപ്പെടുത്തിയത്രെ. ലോകസമാധാനത്തിനും യുദ്ധത്തിന്റെ അറുതിക്കുമായി പ്രാര്‍ഥിക്കണമെന്നും മാതാവ് ഇവരോട് ആവശ്യപ്പെട്ടു.
1917 മേയ് 13നും ഒക്ടോബര്‍ 13നും ഇടയില്‍ മാതാവ് ആറുതവണ ഇവര്‍ക്കു പ്രത്യക്ഷപ്പെട്ടതായാണ് കുട്ടികള്‍ വെളിപ്പെടുത്തിയിട്ടുള്ളത്.

Scroll To Top