Thursday November 23, 2017
Latest Updates

ഡബ്ലിനില്‍ ഈച്ച പ്രളയം;പൊറുതി മുട്ടി തീര മേഖലയിലെ ജനങ്ങള്‍

ഡബ്ലിനില്‍ ഈച്ച പ്രളയം;പൊറുതി മുട്ടി തീര മേഖലയിലെ ജനങ്ങള്‍

ഡബ്ലിന്‍:സാന്‍ഡി മൗണ്ട് ,റിഗ്സെന്‍ഡ് മേഖലകള്‍ അടങ്ങുന്ന ഡബ്ലിനിലെ തീരമേഖലയില്‍ ഈച്ച ശല്യം കൊണ്ട് പൊറുതി മുട്ടുന്നുവെന്ന് പരാതിയുയരുന്നു.റിംഗ്സെന്‍ഡില്‍ നിലവിലുണ്ടായിരുന്ന മാലിന്യ സംസ്‌കരണ യൂണിറ്റ് നിര്‍ത്തലാക്കിയതും സമീപത്തെ വേസ്റ്റ് വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്‍ുമാണ് ‘ഈച്ച സേനകളെ’ പുറത്തിക്കുന്നതിനിടയാക്കുന്നതെന്നാണ് റിപോര്‍ട്.

ഈച്ചശല്യം മൂലമുള്ള ജനങ്ങളുടെ പരാതികള്‍ക്കൊണ്ട് പൊറുതിമുട്ടിയതായി ലോക്കല്‍ കൗണ്‍സിലര്‍ ക്രിസ് ആണ്‍ഡ്രൂസ് പറഞ്ഞു. കടകളും മറ്റു സ്ഥാപനങ്ങളും ഈച്ചയെപ്പേടിച്ച് അടച്ചിടേണ്ട നിലയിലാണ് . ഭക്ഷണമുണ്ടാക്കാനോ കഴിക്കാനോ കഴിയുന്നില്ല. ഭക്ഷണപ്പാത്രത്തിന്റെ മൂടി തുറക്കാന്‍ പോലും കഴിയാത്തത്ര ഭീകരമാണ് സ്ഥിതിയെന്ന് ആളുകള്‍ പരാതിപ്പെടുന്നു.താമസക്കാരെല്ലാം ശരിക്കും കഷ്ടപ്പെടുകയാണെന്നും ആണ്‍ഡ്രൂസ് പറഞ്ഞു.’തിങ്കളാഴ്ചത്തെ കൗണ്‍സില്‍ യോഗത്തില്‍ പ്രശ്നം ഉന്നയിക്കും.എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി യോഗവും വിളിക്കുന്നുണ്ട്’-ആണ്‍ഡ്രൂസ് പറഞ്ഞു.

മാലിന്യ നിര്‍മാര്‍ജന യൂണിറ്റിലെ ഇന്‍സിനറേറ്റര്‍ തകരാറിലായി പ്രവര്‍ത്തനം നിലച്ചിട്ട് ഒരുമാസമായി. ഇതു മാറ്റിവെക്കുന്നതിനുള്ള ശ്രമം നടക്കുന്നതിനിടയില്‍ ഈ യൂണിറ്റിനെതിരെ പരിസ്ഥിതിക്കാര്‍ പ്രതിഷേധവുമായി രംഗത്തവരികയും ചെയ്തു. ഇതോടെ യൂണിറ്റിന്റെ പുനസ്ഥാപനം ത്രിശങ്കുവിലായി.തൊട്ടടുത്തുള്ള മലിനജല ട്രീറ്റ്മെന്റ് പ്ലാന്റും ചെറുതല്ലാത്ത നിലയില്‍ ഈച്ചകളെ സംഭാവനചെയ്യുന്നതായാണ് വിവരം.കഴിഞ്ഞയാഴ്ചമുതലാണ് വന്‍തോതില്‍ ഈച്ചകള്‍ കളത്തിലിറങ്ങിയത്.

സ്ഥിതി നിയന്ത്രണാതീതമാണെന്ന് ലേബര്‍ സെനറ്റര്‍ കെവിന്‍ ഹംഫ്രീസ് പറഞ്ഞു.ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ അടിയന്തരമായി ഈ പ്രശ്നം പരിഹരിക്കുന്നതിനിടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Scroll To Top