Thursday December 08, 2016
Latest Updates

ഡബ്ലിനിലേയ്ക്ക് വന്ന ഫ്‌ലൈ ബീ വിമാനം തേനീച്ച മുടക്കി !

ഡബ്ലിനിലേയ്ക്ക് വന്ന ഫ്‌ലൈ ബീ വിമാനം തേനീച്ച മുടക്കി !

ഡബ്ലിന്‍:ഫ്‌ലൈ ബി എയര്‍ലൈന്‍സിന് തങ്ങളുടെ പേര് അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ തന്നെയാണ് പണികിട്ടിയത്. ഒരു തേനീച്ച മൂലം അധികൃതര്‍ക്ക് പറന്നുയര്‍ന്നു തുടങ്ങിയ വിമാനമാണ് തിരികെ വിമാന താവളത്തില്‍ തന്നെ ഇറക്കേണ്ടി വന്നത്.

വെള്ളിയാഴ്ച്ച സതാംപ്ടണില്‍ നിന്നും ഡബ്‌ളിനിലേക്ക് പറക്കവേയാണ് യന്ത്രത്തകരാറ് സംശയിച്ച് ഫ്‌ലൈബിയുടെ ബി384 വിമാനം താഴെയിറക്കിയത്.വിശദമായ പരിശോധനകള്‍ക്കു ശേഷമാണ് എഞ്ചിനീയര്‍മാര്‍ രസകരമായ ആ വസ്തുത കണ്ടെത്തിയത്. ഒരു തേനീച്ച യന്ത്രഭാഗങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്നതാണ് വിമാനത്തിന് തകരാറുണ്ടാവാന്‍ കാരണം. യാത്രക്കാരും ജീവനക്കാരും നടന്ന സംഭവത്തില്‍ ആശ്ചര്യപ്പെട്ടിരിക്കുകയാണ്.
വിമാന കമ്പനിയുടെ പേര് അന്വര്‍ത്ഥമായി എന്ന തരത്തിലും മറ്റും ട്വീറ്റ് ചെയ്താണ് യാത്രക്കാര്‍ സംഭവം ആഘോഷിച്ചത്. എന്നാല്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും, യാത്രക്കരുടെ സുരക്ഷക്കാണ് പ്രാധാന്യമെന്നും വിമാനകമ്പനി അധികൃതര്‍ പ്രതികരിച്ചു


Scroll To Top