Tuesday September 25, 2018
Latest Updates

പനി: കുര്‍ബാനമധ്യേ സമാധാനാശംസ വേണ്ടെന്ന് വെച്ചു

പനി: കുര്‍ബാനമധ്യേ സമാധാനാശംസ വേണ്ടെന്ന് വെച്ചു

ബെല്‍ഫാസ്റ്റ്: പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ടൗണ്‍ ആന്‍ഡ് കോണര്‍ കത്തോലിക് രൂപത കുര്‍ബാനമധ്യേയുള്ള സമാധാനാശംസ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കുര്‍ബാനമധ്യേയുള്ള സമാധാനാശംസ നല്‍കുമ്പോള്‍ പരസ്പരം കൈകള്‍ പിടിക്കുന്നത് അണുക്കള്‍ പകരുന്നതിന് കാരണമാകുമെന്നതിനാലാണ് താല്‍ക്കാലികമായി സമാധാനാശംസ നല്‍കാന്‍ ഷേക്ക് ഹാന്‍ഡിംഗ് ഒഴിവാക്കുന്നത്.

ഓസീ ഫ്ളൂ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പരസ്പരം കൈകള്‍ കൊടുക്കുന്നത് കുറക്കാനും ശുചിത്വം പാലിക്കാനും രൂപത ബിഷപ്പ് ട്രെണര്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നുണ്ട്. കൈകള്‍ വ്യത്തിയാക്കാന്‍ ഹാന്‍ഡ് ജെല്ലുകളും സോപ്പുകളും ഉപയോഗിക്കേണ്ടതാണ്.

രോഗ്യലക്ഷണങ്ങള്‍ തോന്നുന്നവര്‍ വീടിന് പുറത്തിറങ്ങാതിരിക്കാനും ശ്രദ്ധിക്കണം. ആരോഗ്യവകുപ്പും രോഗം പടരാതിരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതാണ്.

അയര്‍ലണ്ടിലെ വിവിധ രൂപതകളില്‍ സ്വിന്‍ ഫ്‌ലൂ ബാധയെ തുടര്‍ന്ന് മുമ്പും സമാധാനാശംസ ഒഴിവാക്കിയിരുന്നു.

Scroll To Top