Saturday December 03, 2016
Latest Updates

മലയാളി വൈദികനെ ‘ചതിച്ച’ ഐറിഷ് വൈദീകനെതിരെ ഇടയ ലേഖനം:ചുമതലകളില്‍ നിന്നും നീക്കി

മലയാളി വൈദികനെ ‘ചതിച്ച’ ഐറിഷ് വൈദീകനെതിരെ ഇടയ ലേഖനം:ചുമതലകളില്‍ നിന്നും നീക്കി

ഫ്‌ലോറിഡ:അമേരിക്കയിലെ ഫ്‌ലോറിഡ വെസ്റ്റ് പാം ബീച്ചിലെ കാത്തലിക് മലയാളി വൈദീകനെ ലൈംഗീക ആരോപണ കേസില്‍ കുടുക്കിയത് ഒരു ഐറിഷ് വൈദീകന്റെ തെറ്റിദ്ധാരണയുടെ ഭാഗമെന്ന് രൂപതാ അധികൃതര്‍.ഇതേ തുടര്‍ന്ന് ഐറിഷ് വൈദീകനായ ഫാ. ഗാലഗറെ സഭയുടെ ഔദ്യോഗിക ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തി.
ഫാ.ഗാലഗറെ ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തികൊണ്ടുള്ള ഇടയ ലേഖനം കഴിഞ്ഞ ദിവസം രൂപതയിലെ പള്ളികളില്‍ വായിച്ചു.’ഫാ.ഗാലഗര്‍ സംഭവങ്ങളെ തിരക്ക് കൂട്ടി വളച്ചൊടിച്ചു.ഫാ.ജോണിന് എതിരെയുള്ള പരാതികള്‍ യഥാക്രമം കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ട ഐറിഷ് വൈദീകന്‍ രൂപതയേയും,തന്നെയും അപകീര്‍ത്തിപ്പെടുത്താനും ,സഹപ്രവര്‍ത്തകരായ വൈദീകരോട് ശത്രുതാ പൂര്‍വ്വം പെരുമാറാനും തുനിഞ്ഞിറങ്ങുകയുണ്ടായെന്ന് അസാധാരണമായ തന്റെ കത്തില്‍ ബിഷപ് ബാര്‍ബറീത്തോ ഇടവക ജനങ്ങളോട് വെളിപ്പെടുത്തി.

രൂപതയില്‍ ജോലി ചെയ്തിരുന്ന ഒരു ക്യൂബന്‍ വൈദീകനെതിരെയും അടിസ്ഥാനരഹിതമായ ആരോപണം ഇതേ ഐറിഷ് വൈദീകന്‍ ഉന്നയിച്ചിരുന്നു.മോഷണകുറ്റമാണ് അദ്ദേഹത്തിന് നേരെ ആരോപിച്ചത്.ഇടവകാംഗങ്ങളായ നിരവധി പേര്‍ ഐറിഷ് വൈദീകന്റെ ദുര്‍നടത്തയ്‌ക്കെതിരെയും പിടി വാശികള്‍ക്കെതിരെയും രൂപതയ്ക്ക് പരാതി നല്കിയിരുന്നു ഇതെല്ലാം പരിഗണിച്ചാണ് ഐറിഷ് വൈദീകനെ ചുമതലയില്‍ നിന്നും നീക്കിയത്.എന്നാല്‍ അദ്ദേഹത്തെ രൂപതയില്‍ തുടരാന്‍ അനുവദിച്ചേക്കും.

Scroll To Top