Saturday December 03, 2016
Latest Updates

ഷാനോനില്‍ വെള്ളപ്പൊക്കം തുടരുന്നു,അയര്‍ലണ്ട് തണുപ്പില്‍ മുങ്ങുന്നു 

ഷാനോനില്‍ വെള്ളപ്പൊക്കം തുടരുന്നു,അയര്‍ലണ്ട് തണുപ്പില്‍ മുങ്ങുന്നു 

ഫോട്ടോ :കൗണ്ടി ക്ലെയറിലെ ക്ലോണ്‍ലാറായില്‍ നിന്നും

ലീംറിക്ക് :കനത്ത മഴയെ തുടര്‍ന്ന ഷാനോനില്‍ വെള്ളപ്പൊക്കം തുടരുന്നു. ഇന്നും വെള്ളപ്പൊക്കം കൂടുതല്‍ നാഷനഷ്ടങ്ങള്‍ക്കിടയാക്കുമെന്ന് സര്‍ക്കാരിന്റെ എമര്‍ജന്‍സി ടാസ്‌ക് ഫോഴ്‌സ് മുന്നറിയിപ്പ് നല്കുന്നു. നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്ന് പല നദികളും കരകവിഞ്ഞൊഴുകുകയാണ്. 

ജനങ്ങള്‍ക്കും വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നാശനഷ്ടമുണ്ടാകാതിരിക്കാന്‍ സുരക്ഷാ സേനയും വോളന്റിയര്‍മാരും ശ്രമം തുടരുന്നു. ശനിയാഴ്ചയും ഇന്നലെ രാവിലെയും ലീംറിക്ക് സിറ്റിയില്‍ വെള്ളപ്പൊക്കം കനത്ത നാശമാണ് വിതച്ചത്. പല വീടുകളിലും വൈദ്യുതി ഇല്ലായിരുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ഇഎസ്ബി വൈദ്യുതി പുന:സ്ഥാപിച്ചത്. 

കോര്‍ക്ക് കൗണ്ടിയിലെ ബ്ലാക്ക്‌വാട്ടര്‍ നദിയും കരകവിയാറായി നില്‍ക്കുകയാണ്. പല കൗണ്ടികളിലും പ്രതിരോധ സേന രംഗത്തുണ്ട്. ഷാനോന്‍ നദിയുടെ കരയിലുള്ള മേയോ, ഗാല്‍വെ, ക്ലെയര്‍, വെസ്റ്റ്മീത്ത് എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്കിയിരിക്കുകയാണ്.എന്നിസിലെ സെന്റ് ഫ്‌ലാനന്‍സ് കോളജ് അങ്കണം ആഴ്ചയില്‍ രണ്ടാമതും വെള്ളത്തിനടിയിലായി. വെള്ളപ്പൊക്ക സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഡബ്ലിനില്‍ ലിഫി നദിയുടെ സമീപത്തുള്ള ചാപ്പെലിസോഡിനും ഐലന്‍ഡ്ബ്രിഡ്ജിനുമിടയിലുള്ളവരോട് വാഹനങ്ങള്‍ ഉയര്‍ന്ന പ്രദേശത്ത് പാര്‍ക്ക് ചെയ്യണം എന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. 

ലൗഗ് ഡെര്‍ഗിലെ ജലനിരപ്പ് കുറയ്ക്കുന്നതിനായി ഷാനന്‍ നദിയിലെ ഒഴുക്ക് സെക്കന്‍ഡില്‍ 440 ക്യുബിക് മീറ്ററായി ഇഎസ്ബി ഉയര്‍ത്തി. തുടര്‍ന്ന് സ്പ്രിംഗ്ഫീല്‍ഡ്, മോന്റ്‌പെലീര്‍, കാസ്റ്റില്‍കോണല്‍, മൗന്റ്ഷാനോന്‍ എന്നിവിടയങ്ങളില്‍ റോഡുകള്‍ വെള്ളത്തിനടിയിലായി. വരും ദിവസങ്ങളില്‍ താപനില മുന്നിനും രണ്ടിനും ഇടയിലായിരിക്കുമെന്ന് മെറ്റ് എറീന്‍ അറിയിച്ചു.അത്‌ലോണ്‍ സിറ്റി മേഖലയിലടക്കം വെള്ളം കയറിയ പ്രദേശങ്ങളില്‍ നിന്നും മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തു നീക്കം ചെയ്യുകയാണ്.

കാവന്‍,വെസ്റ്റ് മീത്ത് ,ലോംഗ് ഫോര്‍ഡ്,മുള്ളിംഗര്‍ തുടങ്ങിയ പ്രദേശങ്ങള്‍ ഇന്നലെ രാത്രി മൈനസ് താപനിലയില്‍ ആയിരുന്നു.7 മുതല്‍ 11 വരെയായിരിക്കും താപനിലയെന്ന് മെറ്റ് ഏറാന്‍ സൂചനകള്‍ നല്കുന്നുണ്ടെങ്കിലും രാജ്യത്തൊട്ടാകെ കനത്ത തണുപ്പാണ് അനുഭവപ്പെടുന്നതെന്നു റിപ്പോര്‍ട്ടുകളുണ്ട്.

Scroll To Top