Thursday May 25, 2017
Latest Updates

പ്രളയഭീതിയില്‍ അയര്‍ലണ്ട്,ഇരുപത് വര്‍ഷങ്ങള്‍ക്കുള്ളിലെ വലിയ വെള്ളപ്പൊക്കമെന്ന് മെറ്റ് എറാന്‍ 

പ്രളയഭീതിയില്‍ അയര്‍ലണ്ട്,ഇരുപത് വര്‍ഷങ്ങള്‍ക്കുള്ളിലെ വലിയ വെള്ളപ്പൊക്കമെന്ന് മെറ്റ് എറാന്‍ 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ കനത്ത കാറ്റും മഴയും തുടരുന്നു. 20 വര്‍ഷങ്ങള്‍ക്കിടയില്‍ ഉണ്ടാവുന്ന ഏറ്റവും വലിയ വെള്ളപ്പൊക്കത്തെയാണ് അയര്‍ലണ്ട് നേരിടുന്നത് എന്നാണ് കാലാവസ്ഥാ പ്രവചനം.അത്‌ലോണ്‍,ഗാള്‍വേ,ലീമറിക്ക് മേഖലകളില്‍ മഴ കനത്ത നാശനഷ്ടമാണ് വിതച്ചിരിക്കുന്നത്.

ഷാനോന്റെ തീരങ്ങളില്‍ താമസിക്കുന്നവരും പ്രദേശത്ത് യാത്ര ചെയ്യുന്നവരും പ്രത്യേകം ശ്രദ്ധിക്കണം എന്ന് ദുരിത നിവാരണ സേനയും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.കൗണ്ടി ലീമറിക്കിലെ കാസില്‍കോണല്‍,മോണ്ട് പീലിയര്‍ എന്നീ വില്ലേജുകള്‍ തന്നെ വെള്ളത്തില്‍ ഭാഗീകമായി മുങ്ങിയിരിക്കുകയാണ്.അതിശക്തമായ ശേഷിയുള്ള ഏഴു മോട്ടോര്‍ പമ്പുകള്‍ ഉപയോഗിച്ച് വെള്ളം സമീപത്തെ കനാലുകളിലേയ്ക്ക് ഒഴുക്കുകയാണ്.

ഡോണഗേല്‍,ലിട്രിം,സ്ലൈഗോ,മേയോ,ക്ലയര്‍,ഗാല്‍വെ കൌണ്ടികളില്‍ മഴയും കാറ്റും ശക്തമായി തുടരുകയാണ്.വ്യാഴാഴ്ച വരെ പുലര്‍ച്ചെ ശക്തമായ മഴയും  കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നുണ്ട്.

ഉച്ചകഴിഞ്ഞു മുതല്‍ പെയ്യാന്‍ തുടങ്ങിയ മഴയും കാറ്റും രാജ്യത്തൊട്ടാകെ കനത്ത നാശം വിതച്ചു,ഗതാഗത സംവിധാനം മിക്കയിടത്തും താറുമാറായി.വന്‍മരങ്ങള്‍ റോഡിലേയ്ക്കും വീടുകളുടെയും മേല്‍ ഒടിഞ്ഞു വീണ് പലയിടത്തും ചെറിയ അപകടങ്ങളും ഉണ്ടായി.റോസ് കോമണ്‍,സ്ലൈഗോ എന്നിവിടങ്ങളില്‍ നൂറു കണക്കിന് വീടുകളില്‍ വൈദ്യുതി വിതരണം നിലച്ചു.ഈ ആഴ്ച മുഴുവന്‍ മഴ തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.മഴയ്ക്ക് പുറമേ തീരദേശമേഖലകളില്‍ വേലിയേറ്റവും ശക്തമായിട്ടുണ്ട്.

രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലായിരിക്കും ഏറ്റവുമധികം മഴ പെയ്യുകയെന്ന് കാലാവസ്ഥ കേന്ദ്രം വെളിപ്പെടുത്തി. വ്യാഴാഴ്ചയോടെ കാറ്റിന്റെ ശക്തി കുറയാന്‍ സാധ്യതയുണ്ട്. അടുത്ത തിങ്കളാഴ്ചയോടെ അതിശൈത്യവും ശക്തമായ കാറ്റും വീണ്ടും പ്രത്യേക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് റോഡ് സേഫ്റ്റി അതോറിറ്റിയും എഎ റോഡ് വാച്ചും ആവശ്യപ്പെട്ടു.

അത്‌ലോണ്‍

അത്‌ലോണ്‍

 

ലോംഗ്‌ഫോര്‍ഡ്

ലോംഗ്‌ഫോര്‍ഡ്

fld2

ലിട്രിം

ലിട്രിം

 

ലിട്രിം

ലിട്രിം

 

കാരിക്ക് ഓ ഷാനോണ്‍

കാരിക്ക് ഓ ഷാനോണ്‍

fld 5

Scroll To Top