Tuesday December 06, 2016
Latest Updates

ക്‌ളോണ്‍മലിലും മാല്ലോയിലും തോമസ് ടൌണിലും അത്‌ലോണിലും വെള്ളപ്പൊക്കം രൂക്ഷം:ഇനി ജെര്‍ട്രൂഡ് കൊടുങ്കാറ്റിന്റെ ഊഴം 

ക്‌ളോണ്‍മലിലും മാല്ലോയിലും തോമസ് ടൌണിലും അത്‌ലോണിലും വെള്ളപ്പൊക്കം രൂക്ഷം:ഇനി ജെര്‍ട്രൂഡ് കൊടുങ്കാറ്റിന്റെ ഊഴം 

ക്‌ളോണ്‍മല്‍:അയര്‍ലണ്ടിന്റെ ഉള്‍നാടന്‍ കൌണ്ടികളില്‍ തകര്‍ത്ത് പെയ്യുന്ന മഴയില്‍ ജനജീവിതം സ്തഭിക്കുന്നു.കൗണ്ടി ടിപ്പററിയിലെ ക്‌ളോണ്‍മലിലെ ചില പ്രദേശങ്ങളിലുള്ള താമസക്കാരെ പ്രളയഭീതിയില്‍ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റിപാര്‍പ്പിച്ചു.സ്യൂര്‍ നദി അപകടകരമാം വിധം കവിഞ്ഞൊഴുകാന്‍ തുടങ്ങിയതോടെ കില്‍ഗാനി മേഖലയിലെ താമസക്കാരെയാണ് അധികൃതര്‍ ഇടപെട്ട് മാറ്റിപാര്‍പ്പിച്ചത്.

നിലവിലുള്ള അവസ്ഥയും നാളെ ഉച്ചവരെയുണ്ടാക്കാനിടയുള്ള മഴയുടെ അളവും പരിഗണിച്ചാണ് ഇവരെ മാറ്റുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.മേഖലയിലെ ഭവനങ്ങളില്‍ ഗാര്‍ഡയും മറ്റ് അധികൃതരും നേരിട്ടെത്തിയാണ് സ്ഥലം വിട്ടുപോകാന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചത്.

രാത്രി 8 മണിയോടെ ഇവരെ ക്‌ളോണ്‍മല്‍ പാര്‍ക്ക് ഹോട്ടലില്‍ എത്തിച്ചു പ്രാഥമിക സൗകര്യം ഒരുക്കിയിട്ടുണ്ട്.മറ്റു മേഖലകളിലും സമാനമായ സ്ഥിതി രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.150 വീടുകളിലധികം ഇപ്പോള്‍ വെള്ളത്തിലാണ്.

മാല്ലോയില്‍ പ്രളയനില അപകടാവസ്ഥയിലേയ്ക്ക് നീങ്ങുന്നതിനാല്‍ മാല്ലോ ബ്രിഡ്ജിന്റെ ഫ്‌ലഡ് ഷട്ടര്‍ ഉടന്‍ താഴ്ത്തുമെന്നു കോര്‍ക്ക് കൌണ്ടി കൌണ്‍സില്‍ അറിയിച്ചു.ഇന്ന് രാവിലെ 9 മണിയോടെ ഫെര്‍മോയി ഫ്‌ലഡ് ഷട്ടറും താഴത്തും.
ഷാനോന്‍ നദി അത്‌ലോണില്‍ പരക്കെ നാശം വിതയ്ക്കുന്നതായി അധികൃതര്‍ വെളിപ്പെടുത്തി.കൌണ്ടി കോര്‍ക്കിലെ ബ്‌ളാക്ക് വാട്ടര്‍ നദിയും കരകവിഞ്ഞൊഴുകയാണ്.
ഇരാന്‍,നോര്‍,സ്യൂര്‍,ബാറോ,സ്ലാനി എന്നീ നദികളുടെ തീരങ്ങളിലും അപകടസൂചന ഉയര്‍ത്തിയിട്ടുണ്ട്.

കില്‍ക്കെനിയിലെ ഗ്രെന്ഗ് നമന,തോമസ് ടൌണ്‍ മേഖലകളില്‍ ഇപ്പോഴും സ്ഥിതി മോശമാണ്.
എന്നാല്‍ തലസ്ഥാന നഗരമായ ഡബ്ലിനില്‍ താരതമ്യേനെ കുറഞ്ഞ തോതിലാണ് മഴ പെയ്യുന്നത്.

അടുത്ത ഏഴു ദിവസങ്ങള്‍ കൂടി മഴ തുടരുകയും പ്രളയ നില തുടരുകയും ചെയ്യുമെന്ന പ്രവചനം യാഥാര്‍ഥ്യമാവാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വിലയിരുത്തുന്നു. അത്‌ലാന്റിക്കില്‍ രൂപപ്പെട്ടു വരുന്ന ജെര്‍ട്രൂഡ് കൊടുംകാറ്റ് അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ദുരിതവുമായി അയര്‍ലണ്ടില്‍ എത്തുമെന്നാണ് സൂചനകള്‍.

കോര്‍ക്ക് മിഡില്‍ട്ടണില്‍ നിന്നുള്ള ദൃശ്യം

കോര്‍ക്ക് മിഡില്‍ട്ടണില്‍ നിന്നുള്ള ദൃശ്യം

fd kenny2

പ്രധാനമന്ത്രി ദുരിതമുഖത്ത്

പ്രധാനമന്ത്രി ദുരിതമുഖത്ത്

 

മാല്ലോയിലെ ഒരു ബസ് വെയ്റ്റിംഗ് ഷെല്‍ട്ടര്‍ വെള്ളത്തില്‍ മുങ്ങിയപ്പോള്‍

മാല്ലോയിലെ ഒരു ബസ് വെയ്റ്റിംഗ് ഷെല്‍ട്ടര്‍ വെള്ളത്തില്‍ മുങ്ങിയപ്പോള്‍

 

 തോമസ് ടൌണില്‍ വെള്ളപ്പൊക്കം വീക്ഷിക്കാനെത്തിയ ഉപ പ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍ വള്ളം മറിഞ്ഞു വെള്ളത്തില്‍ വീണപ്പോള്‍


തോമസ് ടൌണില്‍ വെള്ളപ്പൊക്കം വീക്ഷിക്കാനെത്തിയ ഉപ പ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍ വള്ളം മറിഞ്ഞു വെള്ളത്തില്‍ വീണപ്പോള്‍

 

Scroll To Top