Thursday December 08, 2016
Latest Updates

മഴ തുടരുന്നു,വാഹനം വെള്ളക്കെട്ടില്‍ മുങ്ങി മെയോയിലെ വൈദീകന്‍ മരിച്ചു

മഴ തുടരുന്നു,വാഹനം വെള്ളക്കെട്ടില്‍ മുങ്ങി മെയോയിലെ വൈദീകന്‍ മരിച്ചു

മെയോ: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും റോഡിനു സമീപം രൂപപ്പെട്ട ഗര്‍ത്തത്തില്‍ വീണ് കാറില്‍ സഞ്ചരിച്ചിരുന്ന വൃദ്ധന്‍ മരിച്ചു.കൌണ്ടി മെയോയിലെ അച്ചില്‍ ഐലണ്ടില്‍ ആഗ്ലിക്കന്‍ വൈദീകനായ റോജര്‍ ഗ്രൈന്‍ച്ചറിനാണ് ദാരുണമായ അപകടം ഉണ്ടായത്.സുവിശേഷ സംബന്ധിയായ നിരവധി ടെലിവിഷന്‍ പരിപാടികളില്‍ അഭിനയിച്ചിരുന്ന റോജര്‍ കഴിഞ്ഞ ദിവസം രാത്രി പ്രദേശത്തെ ഒരു ഗസ്റ്റ് ഹൌസില്‍ നിന്നും ഭക്ഷണം കഴിച്ചു മടങ്ങവേയാണ് അപകടം ഉണ്ടായത്.

റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വഴി തെറ്റി സമീപത്തുള്ള കിടങ്ങിലേയ്ക്ക് വാഹനം പതിക്കുകയായിരുന്നു.81 വയസുകാരനായ റോജര്‍ തല്‍ക്ഷണം മരണമടയുകയായിരുന്നു.

രാജ്യത്ത് മിക്ക സ്ഥലങ്ങളിലും ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.


Scroll To Top