Thursday December 08, 2016
Latest Updates

മഴ ശക്തമാകുന്നു:പ്രളയബാധിതകേന്ദ്രങ്ങളില്‍ സൈന്യം രക്ഷാ പ്രവര്‍ത്തനത്തിന്

മഴ ശക്തമാകുന്നു:പ്രളയബാധിതകേന്ദ്രങ്ങളില്‍ സൈന്യം രക്ഷാ പ്രവര്‍ത്തനത്തിന്

കോര്‍ക്ക്: ശക്തമായ മഴയും കൊടുങ്കാറ്റും ഇന്ന് വൈകിട്ട് വരെ തുടരുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് രാജ്യത്തെ പ്രളയബാധിത കേന്ദ്രങ്ങളില്‍ ആര്‍മിയെ നിയോഗിച്ചു.മഴയും കാറ്റും തുടരുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്നലെ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ദുരന്ത നിവാരണപ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യത്തെ നിയോഗിക്കാന്‍ തീരുമാനിച്ചത്. ക്യാരിയിംഗ് വെഹിക്കിള്‍സും (ടിസിവി) ഉള്‍പ്പെടുന്ന സംഘങ്ങളെയാണ് വിവിധ കൗണ്ടികളില്‍ വെള്ളപ്പൊക്കത്തെ നേരിടുന്നതിനായി വിന്യസിച്ചിരിക്കുന്നത്. 
കോര്‍ക്ക്,ക്ലെയര്‍.ഗോള്‍വേ,കില്‍ക്കെനി,വെസ്റ്റ് മീത്ത്,അത്‌ലോണ്‍ എന്നിവിടങ്ങളില്‍ സൈന്യം രംഗത്തുണ്ട്.ആവശ്യമുണ്ടെങ്കില്‍ രംഗത്തിറങ്ങാന്‍ കൂടുതല്‍ കരുതല്‍ സംഘങ്ങളെയും ഒരുക്കി നിര്‍ത്തിയിട്ടുണ്ട്.
അടിയന്തര സേവനങ്ങള്‍ക്കായി എച്ച്എസ്ഇ മെഡിക്കല്‍ സംഘവും ഇവരോടൊപ്പമുണ്ടെന്ന് പ്രതിരോധ സേന അധികൃതര്‍ അറിയിച്ചു. കൊണാക്ട്ട്, ഡൊണേഗല്‍, കെയര്‍, ക്ലെറി മേഖലകളില്‍ ഇന്ന് വൈകിട്ട് വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ഇന്നലെ രാജ്യത്തൊട്ടാകെ 35 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്.കനത്ത തണുപ്പും അനുഭവപ്പെട്ടു.ഇന്നും കൂടുതല്‍ മഴ തുടരുന്നതിനാല്‍ കൂടുതല്‍ പ്രളയ സാധ്യതകള്‍ ഉണ്ടായേക്കാം.ഇന്ന് വൈകിട്ട് വരെ യെല്ലോ വാണിംഗ് നിലവിലുണ്ട്.




Scroll To Top