Wednesday May 24, 2017
Latest Updates

വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്:ഇന്ന് രാജ്യത്തൊട്ടാകെ കനത്ത മഴയുണ്ടാകും 

വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്:ഇന്ന് രാജ്യത്തൊട്ടാകെ കനത്ത മഴയുണ്ടാകും 

ഗാള്‍വേ :ക്ലെയര്‍,കോര്‍ക്ക്,കെറി കൌണ്ടികളില്‍ മെറ്റ് എറാന്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു.രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയില്‍ 50 എം എം വരെ മഴ പെയ്യുമെന്നാണ് കരുതുന്നത്.

അയര്‍ലണ്ടില്‍ ശനിയാഴ്ച കനത്ത മഴയുണ്ടാകുമെന്ന് മെറ്റ് എറാന്‍ മുന്നറിയിപ്പ്. കൂ മണ്‍സ്റ്റര്‍, കൊണാട്ട്, ലെന്‍സ്റ്റര്‍ പ്രദേശങ്ങളിലെല്ലാം യെല്ലോ അലര്‍ട്ട് നിലവിലുണ്ട്.ഇന്നലെ മഴ മാറി നിന്ന ഡബ്ലിന്‍ മേഖലയില്‍ ഇന്ന് മഴ കാര്യമായി ജനജീവിതത്തെ ബാധിച്ചേക്കാം. നാളെ അര്‍ദ്ധരാത്രി വരെയായിരിക്കും കനത്ത മഴ ഉണ്ടാകുകയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.കൊണാട്ടിലും വടക്ക്പടിഞ്ഞാറന്‍ മേഖലകളിലും35 എംഎം മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

80 എംഎം മഴ പെയ്താല്‍ ഇനിയും ഷാനന്‍ നദി കരകവിഞ്ഞൊഴുകി വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ട്.ഷാനനിന്റെ തീരങ്ങളില്‍ ഇന്നലെ തന്നെ വെള്ളം കയറിയിട്ടുണ്ട്.കഴിഞ്ഞ 24 മണിക്കൂറില്‍ അത്‌ലോണില്‍ ഏറ്റവും ഉയര്‍ന്ന നിലയിലാണ് വെള്ളപ്പൊക്കമുണ്ടായത്.

വെള്ളപ്പൊക്കമുണ്ടായ പ്രദേശത്തെ ജനങ്ങള്‍ക്ക് ടാപ്പ് വെള്ളവും ടോയ്‌ലെറ്റും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍. ഷാനനില്‍ ആറ് സെന്റീമീറ്റര്‍ വെള്ളം ഉയര്‍ന്നതായാണ് ഓഫീസ് ഓഫ് പബ്ലിക് വര്‍ക്‌സ് (ഒപിഡബ്ല്യൂ) അറിയിച്ചത്. എന്നാല്‍ ഒമ്പത് സെന്റീമീറ്റര്‍ ഉയര്‍ന്നതായി പ്രദേശവാസികള്‍ പറഞ്ഞു. 20 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്. fd nn













Scroll To Top