Friday August 18, 2017
Latest Updates

വിമാന യാത്രകള്‍ ദുഷ്‌കരമാകും:കൂടുതല്‍ യാത്രക്കാരെ കുത്തിനിറയ്ക്കാന്‍ സൂപ്പര്‍ ജമ്പോ വിമാനങ്ങള്‍ 

വിമാന യാത്രകള്‍ ദുഷ്‌കരമാകും:കൂടുതല്‍ യാത്രക്കാരെ കുത്തിനിറയ്ക്കാന്‍ സൂപ്പര്‍ ജമ്പോ വിമാനങ്ങള്‍ 

ഡബ്ലിന്‍:സൂപ്പര്‍ ജമ്പോ വിമാനങ്ങളില്‍ സീറ്റുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വരുത്തുമെന്ന് എയര്‍ ബസ് തീരുമാനിച്ചു.കൂടുതല്‍ സൗകര്യപ്രദമായ യാത്രക്കായുള്ള യാത്രക്കാരുടെ മുറവിളികള്‍ എയര്‍ലൈന്‍ കമ്പനികള്‍ ചെവിക്കൊള്ളുന്നതിനു പകരം താഴ്ന്ന ക്ലാസുകളിലെ വിമാന യാത്ര കൂടുതല്‍ ഇടുങ്ങിയതും ദുഷ്‌കരവുമാക്കാനുള്ള പദ്ധതികളാണ് കമ്പനികള്‍ അണിയറയില്‍ ഒരുക്കുന്നത്.

തങ്ങള്‍ 2017ല്‍ പുറത്തിറക്കുന്ന എ380 സൂപ്പര്‍ ജമ്പോ വിമാനത്തില്‍ എകണോമി ക്ലാസില്‍ ഒരു നിരയില്‍ 11 സീറ്റുകളായിരിക്കും ഉണ്ടാവുക എന്നാണ് വിമാന നിര്‍മാണ കമ്പനിയായ എയര്‍ബസ് പറയുന്നത്. ജര്‍മ്മനിയിലെ ഹാംബര്‍ഗ്ഗില്‍ നടന്ന ചടങ്ങിലാണ് പ്രഖ്യാപനം നടത്തിയത്. പുതിയ സീറ്റുകളുടെ മാതൃകയും കമ്പനി അവതരിപ്പിച്ചു.

പുതിയ സീറ്റുകളുടെ വീതിയും 19 ഇഞ്ച് എന്ന എക്കണോമി ക്ലാസ് നിലവാരം പാലിക്കുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നുണ്ടെങ്കിലും, യാത്രക്കാരുടെ എണ്ണം 525 ല്‍ നിന്നും 544 ആയി വര്‍ദ്ധിക്കുന്നതോടെ യാത്ര കൂടുതല്‍ ദുഷ്‌കരമാവും.a3501

നേരത്തെ നഷ്ടം ആരോപിച്ച് ലുഫ്താന്‍സ, എയര്‍ ഫ്രാന്‍സ്, വിര്‍ജിന്‍ അറ്റ്‌ലാന്റിക് തുടങ്ങിയ കമ്പനികള്‍ എയര്‍ബസ് പുറത്തിറക്കിയ രണ്ടുനില വിമാനങ്ങള്‍ വാങ്ങാന്‍ വിസമ്മതിച്ചിരുന്നു. ഇതാണ് നിര്‍മാണ കമ്പനികളെ ഇപ്പോള്‍ ഇങ്ങനെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ എമിറേറ്റ്‌സ് പോലുള്ള കമ്പനികള്‍ യാത്രക്കാരുടെ എണ്ണം കൂട്ടുകയല്ല, പകരം കൂടുതല്‍ ഇന്ധനക്ഷമമായ എന്‍ജിനുകള്‍ വികസിപ്പിക്കുകയാണ് വേണ്ടത് എന്ന പക്ഷക്കാരാണ്.

Scroll To Top