Sunday December 04, 2016
Latest Updates

വിമാനത്തിന്റെ ജനല്‍ ഊരികൊണ്ട് പോയ യാത്രക്കാരന്‍ !

വിമാനത്തിന്റെ ജനല്‍ ഊരികൊണ്ട് പോയ യാത്രക്കാരന്‍ !

ഡബ്ലിന്‍ :വിമാനയാത്രകള്‍ ഭയമുള്ളവര്‍ ഈ വീഡിയോ കാണാതിരിക്കുന്നതാണ് നല്ലത്. ടാം എയര്‍ലൈന്‍സില്‍ യാത്രക്കായി കാത്തിരിക്കവേ ഒരു യാത്രക്കാരന്‍ വിമാനത്തിന്റെ വശങ്ങളിലുള്ള ജനാലകളിലൊന്ന് ഇളക്കിയെടുക്കുന്ന രംഗമാണ് വീഡിയോയിലുള്ളത്. വളരെയെളുപ്പത്തില്‍ ഇയാള്‍ക്ക് ജാലകം ഇളക്കിയെടുക്കാനായി എന്നതാണ് ആശങ്കാജനകം.

വീഡിയോ യൂടൂബില്‍ പോസ്റ്റ് ചെയ്ത എഡ്വാര്‍ഡോ കാരം പറയുന്നത് റിയോ ഡി ജനീറോയില്‍ നിന്നും സാവോ പോളോയിലേക്ക് പറക്കുന്ന ടാം എയര്‍ലൈന്‍സിന്റെ ആഭ്യന്തര വിമാന സര്‍വീസിലാണ് സംഭവം നടന്നതെന്നാണ്. സംഭവം കണ്ടയുടനെ താന്‍ ജീവനക്കാരെ വിവരമറിയിച്ചെങ്കിലും ജാലകത്തിന്റെ ഉള്ളിലെ പാളി മാത്രമാണ് അതെന്നും ജാലകം ഇപ്പോഴും സുരക്ഷിതമാണ് എന്നുമായിരുന്നത്രെ മറുപടി. എന്നാല്‍ ഈ വിശദീകരണം ചോദ്യം ചെയ്ത് ധാരാളം ആളുകള്‍ വീഡിയോയുടെ താഴെ കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഏതായാലും അനിഷ്ട സംഭവങ്ങളൊന്നും കൂടാതെ വിമാനം ലക്ഷ്യത്തിലെത്തി. 1980ല്‍ നിര്‍മ്മിക്കപ്പെട്ട എ320 എയര്‍ ബസ് വിഭാഗത്തില്‍ പെട്ടതാണ് വിമാനം

.

Scroll To Top